സ്കൂൾ കുട്ടികൾക്ക് വേണ്ടി AKCC മരങ്ങാട്ടുപള്ളി ഒരുക്കുന്ന ഉത്സവമേളയാണ് കളിക്കൂട്ടം.

ഏപ്രിൽ 19 മുതൽ 21 വരെ നടത്തുന്ന വ്യക്തിത്വ വികസന പരിപാടിയിൽ 5 മുതൽ 9 വരെ ക്‌ളാസ്സുകളിലെ കുട്ടികൾക്കാണ് പ്രവേശനം. രണ്ട് ബാച്ചുകളിലായായിരിക്കും പരിശീലനം.
ബാച്ച് 1 : std 5, 6, 7
ബാച്ച് 2 : std 8, 9
ഓരോ ബാച്ചിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം.
ശ്രദ്ധിക്കുക
ഇത് കളികളുടെയും വിനോദത്തിന്റെയും വേദിയാണ്. എഴുതാനും പഠിക്കാനും വേണ്ടി ആരും ഇങ്ങോട്ട് വരേണ്ട. മിടുക്കരാകാൻ ആഗ്രഹിക്കുന്നവർ മാത്രം വന്നാൽ മതി.
മൂന്ന് ദിവസത്തെ പ്രോഗ്രാമിന് 200 രൂപയാണ് ഫീസ്. രാവിലെ 9. 30 മുതൽ വൈകിട്ട് 4 വരെയാണ് സമയം. ഉച്ചഭക്ഷണം കുട്ടികൾ കൊണ്ടുവരണം.
രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക – 9496412987 ( Robin ),
9447285931 ( Dain ).
ഇതോടൊപ്പം കൊടുത്തിരിക്കുന്ന Google Form ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം – ഏപ്രിൽ 12.