ഇടുക്കി തൊടുപുഴ കലയന്താനിയിൽ ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന ജോമോനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ബിജു ജോസഫിനെ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോകുന്നത് മുതലുള്ള നിർണായക സംഭവങ്ങൾ ജോമോന്റെ ഭാര്യ ഗ്രേസിക്ക് കൃത്യമായി അറിയാം. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം ആദ്യം എത്തിച്ചത് ജോമോന്റെ വീട്ടിലാണ്. പ്രതികൾ എത്തിയപ്പോൾ വാതിൽ തുറന്നു കൊടുത്തത് ജോമോന്റെ ഭാര്യ ഗ്രേസി ആയിരുന്നു.