കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കാമ്പസുകളിലും 2022-2023 അധ്യയന വര്‍ഷത്തെ പി.ജി., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷകള്‍ മേയ് അഞ്ചു മുതല്‍ 11 വരെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കാമ്പസുകളിലും നടക്കും. മേയ് 21-ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് എം.എ./എം.എസ്സി./എം.എസ്.ഡബ്ല്യു. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പി.ജി. പ്രോഗ്രാമുകള്‍: എം.എ. സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറല്‍, സംസ്‌കൃതം വേദിക് സ്റ്റഡീസ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഡാന്‍സ് (ഭരതനാട്യം, മോഹിനിയാട്ടം), തിയേറ്റര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക്‌സ്, ഉര്‍ദു, അറബിക്, സോഷ്യോളജി, മ്യൂസിയോളജി. എം.എസ്സി സൈക്കോളജി, ജ്യോഗ്രഫി. എം.എസ്.ഡബ്ല്യു. (സോഷ്യല്‍ വര്‍ക്ക്), എം.എഫ്.എ. (ഫൈന്‍ ആര്‍ട്‌സ്-വിഷ്വല്‍ ആര്‍ട്‌സ്). എം.പി.ഇ.എസ്. (ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ്). പി. ജി. ഡിപ്ലോമ പ്രോഗ്രാമുകള്‍:
ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീഡിങ്സ് ഇന്‍ ഹിന്ദി, വെല്‍നസ് ആന്‍ഡ് സ്പാ മാനേജ്‌മെന്റ്. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദര്‍ശിക്കുക.