ഓൾ കേരള കാത്തലിക് അൺഎയിഡഡ് ആർട്ട്സ് ആൻറ് സയൻസ് കോളേജ് അസോസിയേഷന്റെ കണ്ണൂരിൽ വച്ചു കൂടിയ എക്സിക്യൂട്ടീവ് യോഗം സർക്കാർ ചെലവിലുള്ള ന്യൂനപക്ഷ നിന്ദയെ അപലപിച്ചു. കക്കുകളി എന്നപേരിൽ ഗുരുവായൂരിൽ അവതരിപ്പിച്ച നാടകം ന്യൂനപക്ഷത്തെ പ്രത്യേകിച്ച് കന്യാസ്ത്രിമാരെ ബോധപൂർവ്വം അപമാനിക്കുന്ന സർക്കാർ സ്പോൺസേർഡ് പരിപാടിയായിരുന്നു. സ്നേഹിക്കുകയും സേവനം ചെയ്യുകയുമല്ലാതെ ആരെയും വിമർശിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു സഭാസമൂഹത്തെയാണ് ഇടതുപക്ഷ ചിന്താഗതിക്കാരും കലാകാരും ആക്ഷേപിച്ചതെന്ന് പ്രസിഡന്റ് ഡോ. ജിബി ജോസ് പറഞ്ഞു. കക്കുകളി എന്ന ചെറുകഥയിലെ കമ്മ്യൂണിസ്സ് പാർട്ടി വരുത്തിവച്ച കൊടിയ ദാരിദ്രമെന്ന പ്രമേയത്തെ മറച്ചുവച്ച് ദൈവവിളിയെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം മാത്രമാണ് നാടകത്തിന്റേതെന്ന് സെക്രട്ടറി ഡോ. ബേബി സെബാസാറ്റ്യൻ കുറ്റപ്പെടുത്തി. കന്യാസ്ത്രികൾ നാടിനു ചെയ്തിട്ടുള്ള നന്മകളെ ആർക്കാണ് മറക്കാനാവുന്നതെന്നും അവരെന്നു മുതലാണ് ശത്രുക്കളായതെന്നും ഇടതു പക്ഷം പറഞ്ഞാൽ നന്നായിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ഡോ ചാക്കോ കാളംപറമ്പിൽ ആവശ്യപ്പെട്ടു. മുസ്ളീം പ്രീണനത്തിനുവേണ്ടിയുള്ള കക്കുകളി മാത്രമാണിതെന്നും അദ്ദേഹം പരാമർശിച്ചു. ഭക്ഷണത്തിനുവേണ്ടി മാത്രം സ്ത്രീകൾ മഠത്തിൽ ചേരുന്നു എന്ന ബാലിശ നിലപാട് ഇന്നും പുലർത്തുന്ന കലാകാരോട് സഹാനുഭൂതി മാത്രമാണുള്ളതെന്ന് വൈസ് പ്രസിഡന്റ് ഡോ. ഷൈനി പ്രസ്താവിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision