ഏറ്റുമാനൂർ: കാക്കാല സമുദായ വെൽഫെയർ സൊസൈറ്റി (കെ എസ്ഡബ്ലിയുഎസ് )ഒന്നാം സംസ്ഥാന സമ്മേളനം സെപ്റ്റംബർ 28-ഞായറാഴ്ച ഏറ്റുമാനൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വ്യാപാര ഭവൻ ഹാളിൽ രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാന പ്രസിഡൻ്റ് എൻ. വിജയൻ ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡൻ്റ് കെ. എസ്. സദാശിവൻ അതിരമ്പുഴ അധ്യക്ഷത വഹിക്കും.
ഉച്ചഭക്ഷണത്തിനുശേഷം രണ്ടുമണിക്ക് പ്രകടനം ആരംഭിക്കും. മൂന്നു മണിക്ക് സംസ്ഥാന പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടക്കുന്ന
പൊതുസമ്മേളനം മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലിജോർജ്. പ്രതിപക്ഷ നേതാവ് ഇ. എസ്. ബിജു, സൊസൈറ്റി ജനറൽ സെക്രട്ടറി അജയൻ കരുനാഗപ്പള്ളിഎന്നിവർ പ്രസംഗിക്കും.
സമുദായത്തിന്റെ മാട്രിമോണി ഉദ്ഘാടനം എഴുത്തുകാരൻ നൂറനാട് മോഹൻ നിർവഹിക്കും.
കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. വിനോദ്, കെ ടിഎംഎസ് സംസ്ഥാന പ്രസിഡൻറ് ഡോക്ടർ പി. എൻ. പ്രേമചന്ദ്രൻ,
കേരള സാംബവ സൊസൈറ്റി സംസ്ഥാന സെക്രട്ടറി കറുപ്പയ്യ തുടങ്ങിയവർ പ്രസംഗിക്കും.വിദ്യാഭ്യാസ അവാർഡ് വിതരണം,കലാപരിപാടികൾ,കോട്ടയം സ്വരലയ ഓർക്കസ്ട്രയുടെ ഗാനമേള എന്നിവയുണ്ട്.
പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് എൻ. വിജയൻ, ജനറൽ സെക്രട്ടറി അജയൻ കരുനാഗപ്പള്ളി, ട്രഷറർ റെജി ഓച്ചിറ,സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ രഘുവരൻ മൈനാഗപ്പള്ളി, സദാശിവൻ അതിരമ്പുഴ, കോട്ടയം ജില്ലാ പ്രസിഡൻറ് താമരാക്ഷൻ, സെക്രട്ടറി അനിൽ വാഴയിൽ,സംസ്ഥാന കമ്മിറ്റി അംഗം ജയ വിനോദ്, ഏറ്റുമാനൂർ ശാഖ പ്രസിഡൻ്റ് രാജേഷ് വാഴപ്പള്ളി
എന്നിവർ പങ്കെടുത്തു.













