ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ എസ്ഐമാർക്ക് സസ്പെൻഷൻ
എറണാകുളത്ത് മണ്ണ് മാഫിയയിൽ നിന്ന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ രണ്ട് എസ്ഐമാർക്ക് സസ്പെൻഷൻ.

പുത്തൻകുരിശ് സ്റ്റേഷനിലെ എസ്ഐമാരായ ജോയ് മത്തായി, അബ്ദുറഹ്മാൻ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൈക്കൂലി വാങ്ങിയത് കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെന്റ് ചെയ്തത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision