ജോൺസൺ കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു
കടുത്തുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കലാസംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തുകളില്‍ നിന്നുള്ള ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ശ്രൂതി ദാസ്, സ്കറിയ വര്‍ക്കി, സെലിനാമ്മ ജോര്‍ജ്, നയനാ ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.













