കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ ഭവന വെഞ്ചരിപ്പും താക്കോല്‍ദാനവും നടന്നു

spot_img
spot_img

Date:

spot_img
spot_img

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ വിന്‍സെന്റ് ഡീപോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ ഭവനത്തിന്റെ വെഞ്ചരിപ്പും താക്കോല്‍ദാനവും നടന്നു. ഭവനത്തിന്റെ വെഞ്ചരിപ്പ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ കുടുംബാംഗങ്ങള്‍ക്ക് കത്തിച്ച തിരിയും ഭവനത്തിന്റെ താക്കോലും കൈമാറി. ഹോം പാലാ പദ്ധതിയുടെ ഭാഗമായി വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി കടുത്തുരുത്തി യൂണിറ്റിന്റെ 75-ാം വാര്‍ഷികത്തോടുനുബന്ധിച്ചാണ് ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയത്. വിന്‍സെന്റ് ഡീപോള്‍ ആത്മീയ ഉപദേഷ്ടാവ് ഫാ.ജോസ് കോട്ടായില്‍, താഴത്തുപള്ളി സഹവികാരിമാരായ ഫാ.മാത്യു തയ്യില്‍, ഫാ.ജോസഫ് ചീനോത്തുപ്പറമ്പില്‍, വീട് നിര്‍മാണത്തിനാവിശ്യമായ സ്ഥലം നല്‍കിയ യൂണിറ്റംഗമായ വെള്ളാശ്ശേരി പട്ടറക്കാല ജോയി, ഭാര്യ അച്ചാമ്മ, ഭവനനിര്‍മാണത്തിന് നേതൃത്വം നല്‍കിയ വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് പുളിക്കീല്‍, സെക്രട്ടറി ബാബു അന്നാശ്ശേരി, വിന്‍സെന്റ് ഡീപോള്‍ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, അയല്‍വാസികള്‍, ഇടവകാംഗങ്ങള്‍ തുടങ്ങി നിരവധിപേര്‍ ഭവനത്തിന്റെ വെഞ്ചരിപ്പില്‍ പങ്കെടുത്തു. ഹോം പാലാ പദ്ധതിയുടെ ഭാഗമായി ഇടവകയില്‍ പൂര്‍ത്തിയാക്കിയ 11 -ാമത്തെയും വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെയും ഭവനത്തിന്റെ വെഞ്ചരിപ്പാണ് ബിഷപ്പ് നിര്‍വഹിച്ചത്. തന്റെ വീടിന് സമീപത്തെ നാല് സെന്റ് സ്ഥലം ജോയിയും കുടുംബവും ഭവനനിര്‍മാണത്തിനായി വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിക്ക് സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു. 14 അംഗങ്ങളുള്ള യൂണിറ്റംഗങ്ങള്‍ സ്വന്തം പണം മുടക്കിയാണ് ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയത്. ടൈല്‍ പാകിയ ഏല്ലാവിധ സൗകര്യങ്ങളോടും കൂടി, രണ്ട് കിടപ്പ് മുറികളും ഹാളും അടുക്കളയും ബാത്ത് റൂമും സിറ്റൗട്ട് ഉള്‍പെടെ 650 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പൂര്‍ത്തിയാക്കിയ വീടിന് 10.50 ലക്ഷത്തോളം രൂപയാണ് വേണ്ടി വന്നത്.

ഫോട്ടോ ക്യാപ്- വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ഭവനത്തിന്റെ വെഞ്ചരിപ്പ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുന്നു. സഹവികാരി ഫാ.മാത്യു തയ്യില്‍, വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ.ജോസ് കോട്ടായില്‍, ജോര്‍ജ് പുളിക്കീല്‍ എന്നിവര്‍ സമീപം
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related