കഥകളി സാർവഭൗമൻകലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിനെ അനുസ്മരിച്ചു

Date:

99th ജന്മവാര്ഷികാഘോഷവും കലാസാഗർപുരസ്‍കാരസമർപ്പണവുംമെയ് 28നു നടന്നു

തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ 99th ജന്മവാർഷികം ഒരു പിറന്നാളിന്റെ ഓര്മ്മ മെയ് 28ആം തിയതി വാഴേങ്കട കുഞ്ചുനായർ ട്രുസ്ടിന്റെയും കേന്ദ്ര സാംസ്കാരിക വകുപ്പിന്റെയും സഹകരണത്തോടെ കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് ഹാളിൽ കലാസാഗർ ആഘോഷിച്ചു.    കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ  സ്മരണാർത്ഥം വിവിധ കലാമേഖലകളിൽ പ്രാഗൽഭ്യം  തെളിയിച്ച കലാകാരന്മാർക്ക്  2023ലെ കലാസാഗർ പുരസ്കാരങ്ങൾ തദവസരത്തിൽ നൽകി.  കലാസ്വാദകരിൽ നിന്നുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്കൃതരെ ഇത്തവണയും  തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് രാജൻ പൊതുവാൾ സെക്രട്ടറി കലാസാഗർ പറഞ്ഞു.

കഥകളി    

വേഷം –                   ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ

സംഗീതം  –     ശ്രീ. കലാമണ്ഡലം ജയപ്രകാശ്

ചെണ്ട            ശ്രീ. കലാമണ്ഡലം രാജൻ  (ഗുരുവായൂർ)

മദ്ദളം  –                    ശ്രീ. കലാമണ്ഡലം വേണു

ചുട്ടി –             ശ്രീ. കലാനിലയം വിഷ്ണു 

ഓട്ടൻതുള്ളൽ – ശ്രീമതി കലാമണ്ഡലം രാധാമണി

ചാക്യാർകൂത്ത്  (മിഴാവ്) –  ശ്രീ. കലാമണ്ഡലം നാരായണൻ നമ്പ്യാർ

കൂടിയാട്ടം –      ശ്രീമതി കലാമണ്ഡലം കൃഷ്ണേന്ദു

മോഹിനിയാട്ടം – ശ്രീമതി മിനി ബാനർജി

ഭരതനാട്യം –    ശ്രീ. ഷഫീക്കുധീൻ & ശ്രീമതി ഷബാന

കുച്ചുപ്പുടി     ശ്രീ അനിൽ വെട്ടിക്കാട്ടിരി & ശ്രീമതി പ്രേമലത

തായമ്പക –      ശ്രീ. ഗുരുവായൂർ ശശി

പഞ്ചവാദ്യം

          തിമില –         ശ്രീ. കൊടുന്തിരപ്പിള്ളി മനോജ്

          മദ്ദളം  –                    ശ്രീ. ഏലൂര്‍ അരുൺദേവ് വാരിയർ

          ഇടയ്ക്ക –                     ശ്രീ. പെരിങ്ങോട് സുബ്രഹ്മണ്യൻ

          ഇലത്താളം –     ശ്രീ. വട്ടേക്കാട് കനകൻ

           കൊമ്പ് –                           ശ്രീ. മച്ചാട് വേണുഗോപാലൻ               

മെയ് 28നു ഞായറാഴ്ച  വൈകുന്നേരം 5 മണിക്ക് ആരംഭിച്ച പരിപാടികളുടെ സ്വാഗതം ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണൻ നിർവഹിച്ചു . ഡോക്ടർ ടി എസ മാധവൻകുട്ടിയുടെ (പ്രസിഡന്റ് വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ്) അധ്യക്ഷയിൽ ചേർന്ന അനുസ്മരണ യോഗത്തിനു ഡോക്ടർ എം വി നാരായണൻ, വൈസ് ചാന്സല്ർ, കേരള കലാമണ്ഡലം ഉദ്‌ഘാടനം ചെയ്തു.  കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ  കേരള കലക്ക് വിശിഷ്യ കഥകളിക്കു നൽകിയ സംഭാവനകളെ സദസ്സ്യരെ ഓർമപ്പെടുത്തി.  കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ധി ലോഗോ പ്രകാശനം ചെയ്തു ശ്രീ ടി കെ അച്യുതൻ വൈസ് പ്രസിഡന്റ് കലാസാഗർ ജന്മ വാർഷികലോഗോ സ്വീകരിച്ചു.  വി കലാധരൻ നടത്തിയ മുഖ്യ പ്രഭാഷണത്തിൽ സദസ്സ്യർക്കു പൊതുവാളുടെ വിലയേറിയ സംഭാവനകളെ ഓര്മ പുതുക്കി ഉദ്ധരിച്ചു പറഞ്ഞത് ഇങ്ങനെ  – കൊട്ട് പോലെ ലളിതവും സുതാര്യവും സാരഗർഭവുമായിരുന്നു പൊതുവാളുടെ തൂലികാചിത്രങ്ങൾ. വള്ളത്തോളിനെ അനുസ്മരിക്കുന്ന വാങ്മയത്തിനൊടുവിൽ പൊതുവാൾ ഒരു കഥകളിപ്രേമിയുടെ വാക്കുകൾ ഉദ്ധരിക്കുന്നു. അതിലൊരു വാക്യം. “നിങ്ങൾക്കൊക്കെ ഇങ്ങനെ നടക്കാറായത് ആ നാരായണമേനോൻ കാരണമാണ്”. ഇതിലധികം മലയാളത്തിൻറെ മഹാകവിയെ ഒരു കഥകളി കലാകാരൻ എങ്ങനെ മഹത്വപ്പെടുത്തും.   ശ്രീ വി രാമൻകുട്ടി തന്റെ സ്‌മൃതിഭാഷണത്തിൽ പൊതുവാളുടെ നർമ്മ ബോധത്തെയും, ആരുടേയും മുന്നിൽ തല കുനിക്കാത്ത വ്യക്തിത്വത്തിന്റെ പൂർണരൂപം സദസ്യർക്കു വിവരിച്ചു കൊടുത്തു.   ശ്രീ കെ ബി രാജ് ആനന്ദ് (ചെയർമാൻ വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ്) കലാസാഗർ  പുപുരസ്‌കൃതരെ സദസ്സിനു പരിചയപ്പെടുത്തി.   തുടർന്ന് കലാസാഗർ പുരസ്‌കാര സമർപ്പണം ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

പുരസ്കാരസമർപ്പണത്തിനു ശേഷം കലാമണ്ഡലം  കൃഷ്ണൻകുട്ടി പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ഭീഷ്മപ്രതിജ്ഞ ആട്ടക്കഥയിൽ  കഥകളിയിലെ ദേവഭാവം   ശ്രീ കോട്ടക്കൽ ദേവദാസ് ശന്തനു മഹാരാജാവായും, ശ്രീ. വെള്ളിനേഴി ഹരിദാസൻ സത്യവതിയായും, കളിയരങ്ങിലെ നിറ സാനീദ്ധ്യം ശ്രീ പീശപ്പിള്ളി രാജീവ് ഗംഗാദത്തനായും, യുവ കലാകാരന്മാരിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ശ്രീ കലാമണ്ഡലം നീരജ് ദാശരാജാവായും വേഷമിട് അരങ്ങു നിറഞ്ഞപ്പോൾ ഭാവഗായകർ  ശ്രീ  അത്തിപ്പറ്റ രവിയും ശ്രീ നെടുമ്പുള്ളി രാംമോഹനനും  സംഗീതം കൊണ്ടും  ശ്രീ     കോട്ടക്കൽ വിജയരാഘവനും ശ്രീ  കലാമണ്ഡലം സുധീഷ് പാലൂരും ശ്രവ്യസുന്ദരമായ മേളമൊരുക്കിയപ്പോൾ  കലാമണ്ഡലം ശ്രീജിത്ത് ചുട്ടിയും,  അണിയറയിൽ ശ്രീ ബാലൻ, ശ്രീ രാമകൃഷ്ണൻ, ശ്രീ കുട്ടൻ  തുടങ്ങിയവർ പങ്കെടുത്ത കഥകളിക്കു ചമയമൊരുക്കിയത്  വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ് ആണ്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ലോഗോസ് ക്വിസില്‍ ചരിത്രം കുറിച്ച് ജിസ്‌മോന്‍

ഏറ്റവും പ്രായം കുറഞ്ഞ ലോഗോസ് പ്രതിഭ ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ...

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ; കെവി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ...

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിലെ പരാജയകാരണം നഗരസഭാ ഭരണമെന്ന് BJP വിലയിരുത്തൽ

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിലെ പരാജയകാരണം നഗരസഭാ ഭരണമെന്ന് ബിജെപി വിലയിരുത്തൽ. നഗരസഭ വൈസ്...

തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം....