ഗുണനിലവാരത്തിൻ്റെ മുഖമുദ്രയായ ഐ.എസ് ഒ. 9001-2015 സർട്ടിഫിക്കേഷൻ കടനാട് കുടുംബശ്രീ കരസ്ഥമാക്കിയിരിക്കുന്നു. ഫയൽ സംവിധാനത്തിലെ കാര്യക്ഷമതയും സേവനങ്ങളിലെ ഗുണനിലവാരവും ഉറപ്പുവരുത്താൻ ആവശ്യമായ ഭൗതിക പശ്ചാത്തല സംവിധാനങ്ങളുടെ മാതൃക ഓഫീസ് എന്ന നിലയിലാണ് അംഗീകാരം
ശ്രീമതി പുഷ്പാറെജി ചെയർപേഴ്സണും , കുമാരി ശാലിനി കെ.കെ മെമ്പർ സെക്രട്ടറിയുമായ കടനാട് സി.ഡി.എസ് സ്ത്രീകൾ , കുട്ടികൾ , ഭിന്നശേഷിക്കാർ വയോജനങ്ങൾ പിന്നോക്കാവസ്ഥയിലുള്ളവർ അഗതികൾ എന്നിവർക്കെല്ലാം സമത്വം – ഉറപ്പു വരുത്തുന്ന രീതിയിൽ ഓഫീസ് പ്രവർത്തനം നടത്തിയാണ് അംഗീകാരം നേടിയത്.
M നൗഷാദ് MLA യിൽ നിന്നും ചെയർപേഴ്സൺ പുഷ്പ റെജി പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി വൈസ് പ്രസിഡന്റ് വി ജി സോമൻ അക്കൗണ്ടൻ്റ് സീമ കെ .ബി എന്നിവർ ചേർന്ന് ഐ. എസ്. ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങിൽ മന്ത്രി എം.ബി രാജേഷ് സന്നിഹതനായിരുന്നു.












