കടനാട്: വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ ദിനങ്ങളിൽ നടത്തപ്പെടുന്ന കടനാട് ജലോത്സവം2025 തുടക്കമായി. നാളെ (15-1- 25)മുതൽ 20 വരെ കടനാട് ചെക്കു ഡാമിലാണ് ജലോത്സവം. വേഗതയുടെ കുതിപ്പുമായി കയാക്കിംഗ്, പഴമയുടെ ഓർമപ്പെടുതലുമായി കുട്ടവഞ്ചി സവാരി, ആനന്ദിച്ചു ചവുട്ടി മുന്നേറാൻ പെഡൽ ബോട്ടിംഗ്, ആഘോഷത്തിൻ്റെ അരങ്ങുണർത്തി വള്ളം സവാരി എന്നിവയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത്, കടനാട് കുടിവെള്ള പദ്ധതി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ജലോത്സവത്തിൻ്റെ ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി അധ്യക്ഷത വഹിക്കും. ഫൊറോന വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണവും നടത്തും.വാർഡ് മെമ്പർ ഉഷാ രാജു, ഡി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി, സൊസൈടി പ്രസിഡൻ്റ് ജോണി അഴകൻപറമ്പിൽ, ബ്ലോക്ക് മെമ്പർ സെബാസ്റ്റ്യൻ കട്ടക്കൽ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ് സിബി അഴകൻപറമ്പിൽ സംഘാടക സമിതി കൺവീനർ ബിനു വള്ളോം പുരയിടം എന്നിവർ പ്രസംഗിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision