കാവുംകണ്ടം: കടനാട് ഫൊറോന സൺഡേസ്കൂൾ കലോത്സവത്തിൽ കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി സൺഡേസ്കൂൾ 349 പോയിന്റുകളോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ കടനാട് സെന്റ് ആഗസ്റ്റിൻ ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുരയിൽ നിന്ന് കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി സൺഡേ സ്കൂളിലെ മത്സര വിജയികളായ വിദ്യാർത്ഥികളും അധ്യാപകരും ട്രോഫി ഏറ്റുവാങ്ങി. റമ്പാൻ പാട്ട്, സുറിയാനി പാട്ട് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും രക്ഷാകര വേദ കീർത്തന മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. വിവിധ വിഭാഗങ്ങളിലായി നടന്ന ലളിതഗാനം, പ്രസംഗം, മിഷൻ ക്വിസ്, ബൈബിൾ വായന മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കി. മത്സരത്തിൽ ഉന്നത വിജയം നേടിയവരെ വികാരി ഫാ. സ്കറിയ വേകത്താനം, ഹെഡ്മാസ്റ്റർ ജോജോ പടിഞ്ഞാറയിൽ, ഡേവീസ് കല്ലറക്കൽ തുടങ്ങിയവർ അഭിനന്ദിച്ചു. സൗമ്യാ സെനീഷ് മനപ്പുറത്ത്, ഡെന്നി ജോർജ് കൂനാനിക്കൽ, അന്നു സണ്ണി വാഴയിൽ, സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ, അജിമോൾ സേവ്യർ പള്ളിക്കുന്നേൽ, ആൽഫി മാത്യു മുല്ലപ്പള്ളിൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision