ഏവരും വായിക്കേണ്ട നല്ലൊരു പുസ്‌തകമാണ് കദളിക്കാട്ടിലച്ചന്റെ ജീവിതം : മാർ ജോസഫ് കല്ലറങ്ങാട്ട്

Date:

കദളിക്കാട്ടിൽ മത്തായി അച്ചന്റെ 89-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി പാലാ എസ്എച്ച് പ്രോവിൻഷ്യൽ ഹൗസ് കപ്പേളയിൽ നടന്ന വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരിന്നു ബിഷപ്പ്. പ്രേഷിതനും ധാർമിക കുമ്പസാരക്കാരനും കുടുംബങ്ങളിലേക്കിറങ്ങി ഈശോയെ കൊടുത്ത മിഷ്ണറിയുമായിരുന്നു ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനെന്ന് പാലാ രൂപതാധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട്.

ദൈവം നമുക്കു നൽകിയ വലിയ അനുഗ്രഹമാണ് മത്തായിയച്ചൻ. അതു നമ്മൾ കാത്തു സൂക്ഷിക്കണം. അജപാലന പിതൃത്വവും മാതൃത്വവും ഒരുമിച്ച് സമ്മേളിച്ച് ഹൃദയത്തിന് ഉടമയും പ്രതിസന്ധികളിലൂടെ തിരുഹൃദയത്തെ മുറുകെ പിടിച്ച് നടന്നുനീങ്ങിയ വ്യക്തിയായിരുന്നു മത്തായിയച്ചനെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

തുടർന്ന് കബറിടത്തിങ്കൽ ചരമവാർഷിക പ്രാർത്ഥനകളും ശ്രാദ്ധനേർച്ചയും നടന്നു. ഫാ. വിന്‍സന്‍റ് കദളിക്കാട്ടിൽ, ഫാ. ജോൺ പാക്കരമ്പേൽ, ഫാ. മാത്യു കദളിക്കാട്ടിൽ, ഫാ. മാത്യു പന്തലാനിക്കൽ തുടങ്ങിയവർ സഹകാർമികരായിരുന്നു. സുപ്പീരിയൽ ജനറൽ സിസ്റ്റർ അൽഫോൻസാ തോട്ടുങ്കൽ, പാലാ എസ്എച്ച് പ്രോവിൻസ് പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിസ്ബത്ത് കടുക്കുന്നേൽ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ തെരേസ് കോയിപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി. കബറിടത്തിങ്കൽ പ്രാർത്ഥിക്കാനും അനുസ്‌മരണ ശുശ്രൂഷയിലും ശ്രാദ്ധസദ്യയിലും പങ്കെടുക്കാനും ആയിരങ്ങളാണ് പാലാ എസ്എച്ച് പ്രോവിൻഷ്യൽ ഹൗസ് കപ്പേളയിലെത്തിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...