ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം കബഡിയില്‍ ലോകകിരീടം നേടി. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ ഫൈനലില്‍ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്.
ടൂര്‍ണമെന്റിലുടനീളം മികച്ച നടത്തിയ ഇന്ത്യ, ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലെത്തുന്നതും കിരീടം ഉയര്‍ത്തുന്നതും. വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം.
സെമി ഫൈനലില്‍ ഇറാനെ 33-21 എന്ന സ്‌കോറിലായിരുന്നു പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലടക്കം പരാജയമറിയാതെയായിരുന്നു ചൈനീസ് തായ്പേയുടെ ഫൈനല്‍ പ്രവേശം. സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 25-18 സ്‌കോറിലാണ് മറികടന്നത്.














