കാവുംകണ്ടം : കാവും കണ്ടം സെൻ്റ് മരിയ ഗൊരേത്തി ഇടവകയിൽ കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പഠന ശിബിരവും ചർച്ചാക്ലാസ്സും നടത്തി .ജസ്റ്റിൻ മനപ്പുറത്ത് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു . ഫാ .സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. കൂട്ടായ്മയുടെ പ്രസക്തി ,ക്രൈസ്തവ സഭ നേരിടുന്ന വെല്ലുവിളികൾ , പരിഹാര മാർഗ്ഗങ്ങൾ തുടങ്ങിയ വിവിധ വിഷയത്തെക്കുറിച്ച് പഠനക്ലാസ്സും ചർച്ചയും നടത്തി . പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഇടവകയിലെ വിവിധ വാർഡുകളിൽ നടത്തിയ സമ്മേളനത്തിൽ കൂട്ടായ്മയിലെ കൂടുംബാംഗങ്ങൾ സജീവമായി പങ്കെടുത്തു.
ക്ലാസിന് നേതൃത്വം നൽകുന്ന പാലാ രൂപത കുടുംബ കൂട്ടായ്മയുടെ ഭാരവാഹികളെ വികാരി ഫാ.സ്കറിയ വേകത്താനവും കൂട്ടായ്മ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തിൽ, ജോയി തെക്കുംച്ചേരിക്കുന്നേൽ, സിസ്റ്റർ മെറീന എഫ്.സി.സി. സിസ്റ്റർ ഗീത, ഷിജു അഗസ്റ്റിൻ, തോമസ് അലോഷ്യസ് അബ്രാഹം തോണക്കര തുടങ്ങിയവർ ക്ലാസിനും ചർച്ചയ്ക്കും നേതൃത്വം നൽകി. ജോഷി കുമ്മേനിയിൽ ,അഭിലാഷ് കോഴിക്കോട്ട്,ബിജു കോഴിക്കോട്ട് ,ഷൈനി തെക്കലഞ്ഞിയിൽ ,റാണി തെക്കുംച്ചേരിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision