പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്.
5000 രൂപയാണ് പിഴ ചുമത്തിയത്. കെ സുരേന്ദ്രന് ലൈസന്‍സ് ഇല്ലെന്നാണ് പാലക്കാട് എസ്പിയുടെ മറുപടി. കെ.സുരേന്ദ്രനെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് നിയമനടപടി തുടരുമെന്ന് പരാതിക്കാരന്‍ മുഹമ്മദ് ഫസല്‍ പറഞ്ഞു.