പുതുപ്പള്ളി : – ഇടതുപക്ഷ ജനാധിപത്യ മുന്നണിസ്ഥാനാർത്ഥി കെ എം രാധകൃഷ്ണന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക കർഷകസംഘം സംസ്ഥാന കമ്മിറ്റി നൽകി. മുൻ മന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ എം വിജയകുമാർ തുക സ്ഥാനാർത്ഥിക്ക് കൈമാറിയത്.
കർഷകതൊഴിലാളികളുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും പിന്തുണയോടെയാണ് സംസ്ഥാന കമ്മിറ്റി ഈ തുക സമാഹരിച്ചത്. ചടങ്ങിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങളായ സുഭാഷ് പി. വർഗീസ്, ജെയ്ക് സി. തോമസ് എന്നിവർ പങ്കെടുത്തു.














