ജയ്സൺ മാന്തോട്ടം ( കേരള കോൺഗ്രസ്എം സംസ്ഥാന കമ്മിറ്റി അംഗം, മുൻ യൂത്ത് ഫ്രണ്ട്എം പാലാ നിയോജകമണ്ഡലം പ്രസിഡൻറ്)
പാലാ: 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എം.മാണി എന്ന സമർപ്പിത രാഷ്ട്രീയ പ്രതിഭയെ പാലാ കണ്ടെത്തി നൽകിയതാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ പാലാ മുന്നേറുവാൻ ഇടയാക്കിയതെന്ന് പാർട്ടിയുടെ അറുപതാം ജന്മദി നത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ വിവരിച്ചുകൊണ്ട് കേരളാ കോൺ (എം) സംസ്ഥാന കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം, പാലാ നഗരസഭാ ചെയർമാൻ ഷാജു ,വി.തുരുത്തൻ, ടൗൺ മണ്ഡലം പ്രസിഡണ്ട് ബിജു പാലൂപടവൻ എന്നിവർ പറഞ്ഞു.
കേരള കോൺഗ്രസ് (എം) വജ്രജൂബിലി ആഘോഷിക്കുമ്പോൾ പാലാ അതിൻ്റെ പുരോഗതിയുടെ സുവർണ്ണ പടവുകൾ പിന്നിട്ടിരിക്കുകയാണ്ഒരു ജില്ലാ തലസ്ഥാനത്തിൻ്റെ പ്രൗഢിയിൽ ഇന്ന് തലയുയർത്തിശോഭിക്കുന്ന എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള കേരളത്തിലെ ഒന്നാം നിര നിയോജക മണ്ഡലങ്ങളിൽ ഒന്നായി പാലായെ കേരള കോൺഗ്രസ്സിലൂടെ കെ.എം.മാണി മാറ്റി.
1965 ൽ രൂപീകരിച്ച പാലാ എന്ന മലയോര നിയോജക മണ്ഡലം സംസ്ഥാനത്തെ മറ്റേതൊരു മണ്ഡലങ്ങളെക്കാളും പതിറ്റാണ്ടുകൾക്ക് മുന്നേ അടിസ്ഥാ സൗകര്യ വികസനത്തിൽ എന്നും നമ്പർവൺ പട്ടികയിലാണ് ഇടം പിടിച്ചിട്ടുള്ളത്.
മൺ റോഡുകൾ മാത്രമുണ്ടായിരുന്ന ,കുടിവെള്ള ലഭ്യത കുറവായിരുന്ന, വീടുകളിൽ വൈദ്യുതി വെളിച്ചം ലഭ്യമാകാതിരുന്നഈ മലയോര മണ്ഡലത്തെ കെ.എം.മാണി എന്ന ജനനായകൻ പുതുതായി നിർമ്മിച്ചെടുത്തു.പാലായിൽ ഉണ്ടായ പല പദ്ധതികളും വർഷങ്ങൾക്ക് ശേഷമാണ് സമീപ മണ്ഡലങ്ങളിലേക്ക് പകർത്തിയത്. കേരളാ കോൺഗ്രസ്സ് കൈകാര്യം ചെയ്ത റവന്യൂ, ഗതാഗതം, വിദ്യാഭ്യാസം, വൈദ്യുതി, ആഭ്യന്തരം ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളിൽ മറ്റിടങ്ങളെക്കാളും വലിയ കുതിപ്പാണ് പാലായിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
ഇച്ഛാശക്തിയും കാര്യപ്രാപ്തിയുമുള്ള കെ.എം.മാണി എന്ന ജനനായകൻ്റെ കഠിനമായ പരി ശ്രമങ്ങളിലൂടെയും ഭാവനാപൂർണ്ണമായ നടപടികളിലൂടെയും അധികാര വിനിയോഗവും വഴിയാണ് പടിപടിയായി ഈ നേട്ടങ്ങൾ പാലാ കൈപ്പിടിയിലാക്കിയത്.1975-ൽ ലഭിച്ച ഭരണപങ്കാളിത്വവും
1976 മുതൽ അവതരിപ്പിച്ച പതിമൂന്ന് ബജറ്റു കളിലൂടെയും പാലായ്ക്ക് മാത്രമായി ഒരു വിഹിതം പ്രത്യേകമായി ഉൾപ്പെടുത്തിയിരുന്നു എന്നത് പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. മൺപാതകളിൽ നിന്നും അന്താരാഷ്ട്ര നിലവാരമുള്ള സംസ്ഥാന പാതകളും ജില്ലാ പാതകളും ഗ്രാമീണ പാതകളും ഇന്ന് പാലായ്ക്ക് സ്വന്തമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
പാലായിലെ ഭൂരിഭാഗം പഞ്ചായത്ത് നിരത്തുകൾ പോലും വർഷങ്ങൾക്ക് മുന്നേ ആധുനിക നിലവാരം പുലർത്തുന്നവയാണ്. മൺപാതകളില്ലാത്ത മണ്ഡലവും എല്ലാ വീടുകളിലേക്കും വാഹനം എത്തുന്ന സൗകര്യവും പാലാ പതിറ്റാണ്ടുകൾക്ക് മുന്നേ നേടി എടുത്തു.
റവന്യൂ വകുപ്പ് ആവിഷ്കരിച്ച വെള്ളപ്പൊക്ക വരൾച്ചാ ദുരിതാശ്വാസ പദ്ധതി വഴി പാലായിലെ മൺപാതകളിൽ ടാർ പതിഞ്ഞു വാഹനസഞ്ചാരയോഗ്യമാക്കി. ഇന്ന് ബൈപാസുകൾ,
റിംങ് റോഡ്, ഔട്ടർ റിംങ് റോഡ്, ഇന്നർ റിംങ് റോഡ്, കേന്ദ്ര റോഡ് ഫണ്ട് റോഡുകൾ, നാലുവരിപാലങ്ങൾ, ഇരട്ടപ്പാലങ്ങൾ, ആകാശപാത എന്നിങ്ങനെ റോഡ് ഗതാഗത രംഗത്ത് മറ്റൊരിടത്തുമില്ലാത്ത വികസന മുന്നേറ്റമാണ് 50 വർഷം കൊണ്ട് പാലായിൽ ഉണ്ടായത്.നഗരപ്രദേശത്തെ എല്ലാ പാലങ്ങളും നാലുവരി ഇരട്ടപ്പാലങ്ങളാക്കി. വട്ടോളിക്കടവ്, വിലങ്ങുപാറ, തറപ്പേൽ കടവ്, കളരിയാംമാക്കൽ എന്നിങ്ങനെ ഭരണങ്ങാനത്തു മാത്രം മീനച്ചിലാറ്റിനു കുറുകെ ഒരു കി.മി. അകലത്തിൽ നിരവധി പാലങ്ങൾ, അരുവിത്തുറ മുതൽ ചേർപ്പുങ്കൽ വരെ മീനച്ചിലാറിന് കുറുകെ 12 – പാലങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്.പാലാ നഗരത്തിലേക്ക് എത്തുന്ന എല്ലാ പ്രധാന പാതകളെയും ബന്ധിപ്പിക്കുന്ന കെ.എം.മാണി ബൈപാസ് ഭാവി നഗരത്തിൻ്റെ ആവശ്യം കണ്ടറിഞ്ഞ് വിഭാവനം ചെയ്ത് നിർമ്മിച്ചതാണ്.
1970 മുതൽ പാലാക്കാർ എവിടെ ഉണ്ടോ അവിടേക്കെല്ലാം സൂപ്പർ ക്ലാസ്സ് ദ്വീർഘദൂര ബസ് സർവ്വീസുകൾ വഴി പാലാക്കാരെ എല്ലാ ജില്ലാ കേന്ദ്രങ്ങളുമായും അന്തർ സംസ്ഥാനസർവ്വീസുകളിലൂടെ അയൽ സംസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നു. കെ.എം.മാണി പാലായോട് വിട പറയുമ്പോൾ 1970 കളിൽ തന്നെ നിർമ്മിക്കപ്പെട്ട വിസ്തൃതമായ ബസ് സ്റ്റേഷനും വർക്ക്ഷോപ്പും ഓഫീസ് കോംപ്ലക്സും 100-ൽ പരം ബസുകളാണ് പാലാ ഡിപ്പോയ്ക്ക് ഉണ്ടായിരുന്നത്.
കേരളത്തിലെ ഏതു ജില്ലാ തലസ്ഥാനത്തും ഓഫീസ് സമയത്തിനു മുൻപ് ഓരോ പാലാക്കാരനും എത്തിച്ചേരുന്നതിനും തിരികെ എത്തുന്നതിനുമായുള്ള സമഗ്ര ഗതാഗത ശൃംഖലയാണ് പാലാ എന്ന നാടിനുള്ളത്. വെളുപ്പിന് മൂന്നു മണിക്കു തന്നെ പാലായിൽ നിന്നും കേരള അതിർത്തിയായ കാസർകോട് വരെയുള്ള സർവ്വീസുകൾ ആരംഭിക്കുന്നു. നിരവധി ഇൻ്റർസ്റ്റേറ്റ് സർവ്വീസുകളും. തൊടുപുഴയ്ക്ക് സമീപം വെങ്ങല്ലൂർ നിന്നും ആരംഭിച്ച് പാലാ- പൊൻകുന്നം വരെയുള്ള 15 മീറ്റർ വീതിയിലും10 മീറ്റർ ക്യാര്യേജ് വേയും ഉള്ള 50 കി.മീ.റോഡ് ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി ഭരണാനുമതി നൽകി നിർമ്മിച്ചതാണ്. കാഞ്ഞിരപ്പള്ളി – കാഞ്ഞിരം കവല റോഡും ഇന്ന് കാണുന്ന ‘ ഏറ്റുമാനൂർ -പാലാ റോഡും പാലാക്കാരുടെ സുഖ യാത്രയ്ക്കായി പുനർനിർമ്മിച്ചതാണ്.
വേനലിൽ വരണ്ടുണങ്ങിയിരുന്ന നാട്ടിൽ വാർഡുകൾ തോറും പ്രാദേശിക കുടിവെള്ള പദ്ധതികളും പാലാക്കാരുടെ എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കുവാൻ പതിറ്റാണ്ടുകൾ മുന്നേ വെളിച്ച വിപ്ലവവും സൃഷ്ടിച്ച പ്രദേശവുമാണ് പാലാ. പാലായുടെ ഭവനങ്ങളിൽ വൈദ്യുതി വെളിച്ചം എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് “വെളിച്ച വിപ്ലവ ” പദ്ധതി വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കെ.എം.മാണി ആവിഷ്കരിച്ചത്.
ആരോഗ്യരംഗത്തും മറ്റേതൊരു പ്രദേശത്തെക്കാളും പാലാ മുന്നിൽ തന്നെ.
341 കിടക്ക സൗകര്യവും നിരവധി സ്പെഷ്യാലിറ്റി വിഭാഗങ്ങളും 50-ൽ പരം ഡോക്ടർമാരും 400 പരം ആരോഗ്യ പ്രവർത്തകരും ഉള്ള കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രി നിർധനരുടെ ആരോഗ്യ സംരക്ഷണ കേന്ദ്രമാണ്. രാമപുരം, പൈക, മുത്തോലി, ഉഴവൂർ ഉൾപ്പെടെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും താലൂക്ക് ആശുപത്രിക്ക് തുല്യമായ നവീന ബഹുനില സമുച്ചയങ്ങളും സൗകര്യങ്ങളുമാണുള്ളത്.
കായിക മേഖലയുടെ വളർച്ചക്കായി നിർമ്മിക്കപ്പെട്ട പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം, നീന്തൽ പരിശീലന കേന്ദ്രം എന്നിവയും കോട്ടയത്ത് പാലായ്ക്ക് മാത്രം സ്വന്തമാണ്.
ജില്ലാ ട്രഷറി, ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഓഫീസുകളും നീതിന്യായത്തിനായി ജില്ലാ കോടതികൾക്കു തുല്ല്യമായ വിധം നിരവധി കോടതികളും അവക്കെല്ലാo ബഹുനില മന്ദിരത്തോടു കൂടിയ ഓഫീസ് സമുച്ചയങ്ങളും ഇന്ന് പാലായ്ക്കുണ്ട്. ഏതൊരു പാലാക്കാരനായ സർക്കാർ ജീവനക്കാരനും പാലായിൽ തന്നെ ജോലി ചെയ്യാനാവും വിധം എല്ലാ വകുപ്പുകളുടേയും ഓഫീസുകൾ പാലായിൽ സ്ഥാപിച്ചിട്ടുണ്ട്. 1990-കളിൽ തന്നെ ബഹുനിലകളോട് കൂടിയ മിനി സിവിൽ സ്റ്റേഷനും തുടർന്ന് നെല്ലിയാനി യിൽ സിവിൽ സ്റ്റേഷൻ അനക്സ് കോംപ്ലക്സും സ്ഥാപിച്ചു. രണ്ട് പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസുകൾ ഉള്ളത് പാലായിൽ മാത്രമാണ്.
വൈദ്യുതി വിതരണം കാര്യക്ഷമമാക്കുവാൻ പതിറ്റാണ്ടുകൾക്ക് മുന്നേ 110 കെ.വി സബ് സ്റ്റേഷനും വൈദ്യുത ഭവൻ സ്ഥാപിച്ച് വൈദ്യുതി ബോർഡിൻ്റെ സർക്കിൾ ഓഫീസ് വരെ സ്ഥാപിച്ചു.
റവന്യൂ വകുപ്പ് ഭരണാനുമതി നൽകി നിർമ്മിച്ച സംസ്ഥാനത്തെ ഏക പാലമായ മീനച്ചിലാറിനു കുറെകെയുള്ള കടപ്പാട്ടൂർ പാലവും പാലായിൽ തന്നെ.
പാലാക്കാർക്ക് ജലദോഷമുണ്ടായാൽ ഒ.പി. ടിക്കറ്റിൻ്റെ തെളിവിൽ 3000 രൂപ ചികിത്സാ സഹായം ലഭ്യമാക്കിയ ” കാരുണ്യാ പദ്ധതി വരെ പാലാക്കാർക്ക് നൽകി.
ചില കാലഘട്ടത്തിലുണ്ടായ പ്രാദേശിക രാഷ്ടീയഎതിർപ്പുകൾ വഴി പലതും പാലായ്ക്ക് നഷ്മായിട്ടുമുണ്ട്.
വെള്ളപൊക്കവും വരൾച്ചയും തടയുന്നതിനായി വിഭാവനം ചെയ്ത മീനച്ചിൽ റിവർവാലി പദ്ധതി, പുലിയന്നൂരിലെ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളജ്, നെല്ലിയാനിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ലോ കോളജ്, ശബരി പാതയിൽ ഉണ്ടായിരുന്ന പാലാ റെയിൽവേ സ്റ്റേഷൻ, ഇൻഡോർ സ്റ്റേഡിയം, നിരവധി റോഡ് പദ്ധതികൾ എന്നിവയെല്ലാം ഇങ്ങനെ നഷ്ടമായവയുമാണ്.ഈ നഷ്ടം ഇനി നികത്തുവാൻ കഴിയില്ല.
പാലായോട് കൂട്ടി ചേർക്കപ്പെട്ട പൂഞ്ഞാർ മണ്ഡലത്തിൻ്റെ ഭാഗമായിരുന്ന ആറ് പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനായി ദേശീയ നിലവാരമുള്ള റോഡുകൾ നിർമ്മിച്ചു നൽകി. ഈ മേഖലയിലെ വിനോദ സഞ്ചാര സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഇവിടേക്ക് എത്തിപ്പെടുന്നതിന് വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന മീനച്ചിലിൻ്റെ എവറസ്റ്റായ (4000 അടി) ഇല്ലിക്കൽ കല്ലിൻ്റെ നെറുകയിലും ഇലവീഴാപൂഞ്ചിറയിലേയ്ക്കുമെല്ലാം വാഹനത്തിൽ എത്താനുള്ള സൗകര്യം ലഭ്യമാക്കി. ആഭ്യന്തര ടൂറിസം വികസിപ്പിച്ച് കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുവാൻ ഈ നടപടികൾ സഹായകരമായി..നിരവധി പേരാണ് ഓരോ ദിവസവും ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയും സന്ദർശിക്കുവാൻ എത്തുന്നത്. തലനാട് പഞ്ചായത്തിലെ മാർമല അരുവിയിലെ ജലപാതം പ്രയോജനപ്പെടുത്തി വൈദ്യുത ഊർജ ഉൽപാദന പദ്ധതിക്കും രൂപം നൽകി.
പാലായിലെ വലവൂർ ഹിൽസിൽ സ്ഥാപിക്കപ്പെട്ടകേന്ദ്രവിദ്യാഭ്യാസ സ്ഥാപനമായ ട്രിപ്പിൾ ഐ.ടി പുതിയ മാനങ്ങൾ തേടുകയാണ്.വിദേശ രാജ്യങ്ങളുടെ വരെ ശ്രദ്ധയിൽ പെട്ട ഈ സ്ഥാപനത്തിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിയും ഇന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന വേതനം കൈപ്പറ്റുന്നവരായി മാറിക്കഴിഞ്ഞു.50 ലക്ഷം വരെയുള്ള വേതന ഓഫറുകളാണ് ഇവിടുത്തെ വിദ്യാർത്ഥികളെ തേടി എത്തുന്നത്.രാജ്യത്തിന് പാലായെ പരിചയപ്പെടുത്തിയ പദ്ധതിയാണ് ട്രിപ്പിൾ ഐ.ടി.
അഭ്യസ്ഥവിദ്യരായ യുവജനങ്ങൾക്ക് ഈ നാട്ടിൽ തന്നെ മികച്ച തൊഴിൽ അവസരം നേടി തരുന്നതിനായുള്ള പാലാ ഇൻഫോസിററി ക്കായി തുടങ്ങി വച്ച ശ്രമം നടന്നു വരുന്നു .ഓരോ പാലാക്കാരനും ഇന്ന് പ്രയോജപ്പെടുത്തുന്ന എല്ലാ സൗകര്യങ്ങളും കേരള കോൺഗ്രസിലൂടെ 1965 മുതൽ 2019 വരെ കെ.എം.മാണി എന്ന ജന നേതാവിൻ്റെ കൈയൊപ്പുവഴി സമ്മാനിച്ചതാണ്.’പാലായാണ് എൻ്റെ ലോകം പാലായാണ് എൻ്റെ മനസ്സ് പാലാക്കാരുടെ ക്ഷേമമാണ് എൻ്റെ ലക്ഷ്യം എന്നാണ്’ കെ.എം.മാണി പറഞ്ഞ് അവസാനിപ്പിച്ചത്. അദ്ധ്വാനവർഗ്ഗത്തിൻ്റെ വെളിച്ചവും ആശ്രയവുമായിരുന്ന കെ.എം.മാണി എന്ന രാഷ്ട്രീയ സേവന പ്രതിഭയെ എതിരാളികൾ ചതിച്ച് തല്ലിക്കെടുത്തി.മാണി സാർ പരിപാലിച്ച കേരള കോൺഗ്രസ് ഇന്നും പൊരുതി തന്നെ നിൽക്കുന്നു – 60 ൻ്റെ തലയെടുപ്പോടെ. അജയ്യമായി. പാലായ്ക്ക് വികസനത്തിൻ്റെ വിസ്ഫോടനങ്ങൾ തീർത്ത കെഎം മാണി ക്ക് പ്രണാമം അർപ്പിച്ചു.
കേരളാ കോൺഗ്രസ് @ 60 കേരളാ കോൺഗ്രസ് (എം) അറുപതാം വാർഷിക ആഘോഷങ്ങൾ പാലായിൽ പാലാ: കേരളാ കോൺഗ്രസ് രൂപീകൃതമായതിൻ്റെ 60-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ഒക്ടോബർ 9 ന് പാലാ നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്ത് കേന്ദ്രങ്ങളിലും പാർട്ടി പതാകകൾ ഉയർത്തി.
ആദ്യകാല പ്രവർത്തകരെ ആദരിച്ചു.
പാലാ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 9.30ന് കുരിശുപള്ളി ജംഗ്ഷനിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ.കെ.അലക്സ് പതാക ഉയർത്തി. ബിജു പാലുപവൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ പ്രസംഗിച്ചു.
കരൂർ: കേരള കോൺഗ്രസ് (എം)അറുപതാം ജന്മദിനത്തോടനുബന്ധിച്ച് രാവിലെ 8 ന് കരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടക്കച്ചിറ പാറമട ജംഗ്ഷനിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റാണി ജോസ് പതാക ഉയർത്തി മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ മാടപ്പാട്ട് അധ്യക്ഷത വഹിച്ചു.