17 അംഗ പൊളിറ്റ് ബ്യൂറോയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം 7 പേർ പ്രായപരിധിയിൽ ഒഴിവാക്കുന്ന സാഹചര്യത്തിൽ കെ.കെ ശൈലജ തൽസ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷ അണഞ്ഞു. കേരളത്തിൽ നിന്ന് പുതുതായി ആരും പിബിയിൽ ഉണ്ടായേക്കില്ല. പി ബിയിലേക്ക് കെ കെ ശൈലജയെ പരിഗണിച്ചില്ല.
പകരം പി ബിയിലെ വനിതാ ക്വാട്ടയിൽ AIDWA ജനറൽ സെക്രട്ടറിയായ മറിയം ധാവ്ളയും തമിഴ്നാട്ടിൽ നിന്നുള്ള യു. വാസുകിയുമായിരിക്കും പരിഗണിക്കപ്പെടുന്നത്. പ്രായപരിധിയിൽ നിന്ന് ഒഴിവായാലും AIDWA അഖിലേന്ത്യാ അധ്യക്ഷയായതിനാൽ പി കെ ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവാക്കിയേക്കും.