നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മന്ത്രിയും എറാണാകുളം തൃപ്പൂണിത്തുറ എംഎൽഎയുമായ കെ ബാബു. വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിന് ഇല്ല. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും കെ ബാബു പറഞ്ഞു.
ഒന്നും അല്ലാതിരുന്ന തന്നെ എല്ലാം ആക്കിയത് പാർട്ടിയും തൃപ്പൂണിത്തുറയുമാണെന്ന് കെ ബാബു പറഞ്ഞു.
91 മുതൽ തുടർച്ചയായി 7 തവണ എംഎൽഎയായി. സുധീർഘമായ കാലത്തിൽ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി കെ ബാബു പറഞ്ഞു. തൃപ്പൂണിത്തുറയിൽ മികച്ച ഒരാളെ യുഡിഫ് കണ്ടെത്തും. ഒരു പിൻഗാമിയേയും നിർദേശിക്കുന്നില്ല.
അത് പാർട്ടി തീരുമാനിക്കുമെന്ന് അദേഹം വ്യക്തമാക്കി. ഒരു ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു. മൂന്നാമതും എൽഡിഎഫ് എന്നത് അസംഭവ്യമാണെന്നും കെ ബാബു പറഞ്ഞു.












