കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനും ക്ഷേമപദ്ധതികൾ നിർദേശിക്കാനും നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ സർക്കാരിന് നേരിട്ടു സമർപ്പിച്ച റിപ്പോർട്ടിന്റെ പൂർണരൂപം അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്ന് ദളിത് കത്തോലിക്ക മഹാജനസഭാ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
റിപ്പോർട്ട് സർ ക്കാർ രഹസ്യമാക്കി വയ്ക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യൻ ആരോപിച്ചു. റിപ്പോർട്ട് സർക്കാർ രഹസ്യമാക്കി വയ്ക്കുന്നതിൽ ദുരൂഹതയുണ്ട്. മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ട് ന്യൂനപക്ഷ ക്ഷേമവകുപ്പിന് തുടർനടപടികൾക്കായി കൈമാറിയെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ന്യൂ നപക്ഷ ക്ഷേമവകുപ്പാകട്ടെ കാലങ്ങളായി തുടരുന്ന ക്രൈസ്തവ നീതിനിഷേധവും വിവേചനവും തുടരുന്നു. ജെ.ബി.കോശി കമ്മീഷൻ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ അടിയന്തരമായി പ്രസിദ്ധീകരിച്ച് നടപ്പിലാക്കണമെന്നും വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision