വൃക്ഷ സമൃദ്ധി: സംസ്ഥാനതല ഉദ്ഘാടനം 5ന് മുഖ്യമന്ത്രി നിര്‍വഹിക്കും

Date:

വൃക്ഷസമൃദ്ധി പദ്ധതി മുഖേന ഉല്‍പാദിപ്പിച്ച വൃക്ഷതൈകളുടെ നടീല്‍ പ്രവൃത്തിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. എം പിമാര്‍, എം എല്‍എമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കേരളത്തിന്റെ ഹരിതഭംഗി വര്‍ധിപ്പിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേരള വനം – വന്യജീവി വകുപ്പും തദ്ദേശസ്വയം ഭരണ വകുപ്പും സംയുക്തമായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മുഖേന വനേതര പ്രദേശങ്ങളില്‍ വൃക്ഷവല്‍ക്കരണ പരിപാലന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന പദ്ധതിയാണ് വൃക്ഷസമൃദ്ധി. പദ്ധതി വഴി വിവിധ പഞ്ചായത്തുകളുടെ കീഴില്‍ 832 നഴ്‌സറികളിലായി ഇതുവരെ 43 ലക്ഷത്തോളം വൃക്ഷതൈകള്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...