പാലാ രൂപതയുടെ മുൻ മെത്രാൻ പള്ളിക്കപറമ്പിൽ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലി അവിസ്മരണീയമാക്കി രൂപത കുടുംബം.
ആശംസകളുമായി മെത്രാന്മാരും വൈദികരും അജപാലകരും കുടുംബ അംഗങ്ങളും അടക്കം സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പാല സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ എത്തി ചേർന്നത്. സുവർണ്ണ ജൂബിലി നിറവിൽ നിൽക്കുന്ന മാർ ജോസഫ് പള്ളിക്കപറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായത്. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാത്തോലിക്കാ ബാബ , എന്നിവരുടെ സാന്നിധ്യത്തിൽ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആർച്ച് ബിഷപ്പ് എമിരിറ്റസ് ജോർജ് കോച്ചേരി പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും രൂപതയിലെ വൈദികരും സന്യസ്ഥരും അല്മായരും പ്രസ്തുത സമ്മേളനത്തിൽ പങ്കുചേർന്നു. ദൈവത്തിനു പൂർണമായി വിട്ടുകൊടുത്ത പരിശുദ്ധ അമ്മയെപ്പോലെ ദൈവത്തിന് പൂർണമായി വിട്ടുകൊടുത്ത പുരോഹിത ശ്രേഷ്ഠനാണ് പള്ളിക്കപറമ്പിൽ പിതാവ് എന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. പൊതുസമ്മേളനത്തിൽ ഫാദർ ജെയിംസ് പുലിയുറുമ്പിൽ രചിച്ച അവർക്ക് ജീവനുണ്ടാകുവാൻ എന്ന പള്ളിക്കാപറമ്പിൽ പിതാവിന്റെ ജീവചരിത്രം കർദിനാൾ മാർ ജോർജ് ആലഞ്ചേരി കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാത്തോലിക്കാ ബാബയ്ക്ക് നൽകി പ്രകാശനം ചെയ്തു. മാർ ജോസഫ് പള്ളിക്ക് പറമ്പിൽ പിതാവിന്റെ മറുപടിയുടെ വാക്കുകൾ നന്ദിയുടേതായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision