സ്വർഗ്ഗാരോഹണ തിരുനാളിന്റെ ആഘോഷപൂർവ്വമായ സന്ധ്യാ പ്രാർത്ഥനാ മദ്ധ്യേ 2025 ൽ നടക്കാനിരിക്കുന്ന ജൂബിലി വർഷ പ്രഖ്യാപന ചടങ്ങിന് ഫ്രാൻസിസ് പാപ്പാ മുഖ്യകാർമ്മികത്വം വഹിച്ചു. “Speട non Confundit, പ്രത്യാശ നിരാശപ്പെടുത്തുന്നില്ല” എന്ന ജൂബിലി സ്ഥാപന ബൂള പേപ്പൽ ബസിലിക്കകളിലെ മഹാപുരോഹിതന്മാർക്കും സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവന്മാർക്കും ആഗോള മെത്രാന്മാരുടെ പ്രതിനിധികൾക്കും നൽകുകയും ചെയ്തു.
ബൂളയുടെ ആരംഭത്തിലെ പദങ്ങൾ സൂചിപ്പിക്കുന്നതു പോലെ പ്രത്യാശ എന്ന പ്രമേയമാണ് 2025 ലെ ജൂബിലിയിൽ മുഖ്യമായിട്ടുള്ളത്. സന്ധ്യാ പ്രാർത്ഥനയിൽ ബൂള പരസ്യമായി വായിച്ചു. ജൂബിലി വർഷം 2024 ലെ തിരുപ്പിറവി തിരുനാൾ രാത്രി വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ കവാടം തുറക്കുന്ന കർമ്മത്തിലൂടെ ആരംഭിക്കുമെന്ന് Spes non Confundit ൽ പാപ്പാ പ്രഖ്യാപിച്ചു.