ക്രൈസ്തവ ജനതയുടെ സംഭാവനകൾ വിലമതിക്കാനാവാത്തത്: ജസ്റ്റിസ് ജെ.ബി. കോശി

Date:

കേരള സമൂഹത്തിൽ ക്രൈസ്തവ ജനതയുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും ഈ സമൂഹം അർഹിക്കുന്ന വളർച്ച കൈവരിക്കാനായിട്ടില്ലെന്നും കേരള സംസ്ഥാന ക്രൈസ്തവ മൈനോറിറ്റി കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജെ. ബി. കോശി. കോട്ടയം ആമോസ് സെന്ററിൽ വച്ച് നടന്ന കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ നാല്പത്തൊന്നാമത് വാർഷികയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനിച്ചു വളർന്ന നാടും അദ്ധ്വാനിച്ച മണ്ണും തട്ടിപ്പറിച്ചെടുത്ത് നാടിനെയും നാട്ടുകാരേയും അന്നമൂട്ടിയ ജനതയെ ആട്ടിയോടിക്കുന്ന നയം പാടില്ലെന്നും ബഫർസോൺ എന്ന പേരിൽ ഒരു ജനതയെ ആക്രമിക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേരള സർക്കാരും പ്രതിപക്ഷവും ഇതിനായി ഉടനടി നടപടിയെടുക്കുകയും കർഷക ജനതയെ സംരക്ഷിക്കുവാൻ മുന്നോട്ട് വരുകയും ചെയ്യണമെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് കെ സി ബി സി ജസ്റ്റിസ് പീസ് ആൻറ് ഡവലപ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു. കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മൂഞ്ഞേലി, കേന്ദ്ര സർക്കാർ ഏജൻസിയായ അപ്പേട മുൻ മെമ്പർ തോമസ് പാറയ്ക്കൽ, എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – മഹാനായ വിശുദ്ധ ലിയോ പാപ്പാ

സഭയുടെ വേദപാരംഗതനും മാര്‍പാപ്പായുമായ വിശുദ്ധ ലിയോ ഒന്നാമന്‍റെ ഭരണകാലം 440 മുതല്‍...

പ്രഭാത വാർത്തകൾ 2024 നവംബർ 10

2024 നവംബർ 10 ഞായർ...

രത്‌നഗിരി ചെറുപുഷ്പ്പ മിഷൻ ലീഗ് നു ചരിത്ര നിമിഷം

കേരള സംസ്ഥാനത്തെ ഏറ്റവും മികച്ച ശാഖയ്ക്കുള്ള GOLDEN STAR പുരസ്‌കാരം CML...

കേരള സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ഷിനോജ് എസ്

കേരള സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ഷിനോജ് എസ്....