കേരള കോണ്‍ഗ്രസ് എമ്മില്‍ താനും ചെയര്‍മാന്‍ ജോസ് കെ മാണിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹം മാത്രമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജോസ് കെ മാണിയാണ് തന്റെ ലീഡറെന്നും അദ്ദേഹത്തിന്റെ
വിജയമാണ് പാര്‍ട്ടി ലക്ഷ്യമെന്നും റോഷി അഗസ്റ്റിയന്‍ പറഞ്ഞു. അദ്ദേഹത്തിന് കേരളത്തില്‍ ഏത് സീറ്റിലും മത്സരിക്കാം. നിലവില്‍ അദ്ദേഹം എവിടെ നിന്നാലും വിജയിക്കുമെന്നാണ് കരുതുന്നതെന്നും റോഷി കൂട്ടിച്ചേര്‍ത്തു.












