പാലാ: വെള്ളിലാ പള്ളി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ ചടങ്ങുകളോട് അനുബന്ധിച്ച് ജോസ് കെ മാണി ക്ഷേത്ര സന്ദർശനം നടത്തി. പുനപ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ ചടങ്ങുകളിൽ അദ്ദേഹം പങ്കുചേരുകയും ഭക്തജനങ്ങളുമായി സംവദിക്കുകയും ചെയ്തു.
ഇത്തരം ആത്മീയ കൂടിച്ചേരലുകൾ മനസ്സിന് വലിയ ആത്മശാന്തിയും ഉന്മേഷവും പകരുന്നവയാണെന്ന് സന്ദർശന വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.














