പാലാ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി പാലാ നഗരസഭയിലെ തെക്കേക്കര വാർഡിൽ വോട്ട് അഭ്യർത്ഥിച്ചു. വാർഡിലെ വീടുകൾ നേരിട്ട് സന്ദർശിച്ചും വോട്ടർമാരുമായി സംവദിച്ചുമാണ് അദ്ദേഹം പ്രചാരണം നടത്തിയത്.
രാവിലെ മുതൽ ആരംഭിച്ച പര്യടനത്തിൽ മുതിർന്ന വോട്ടർമാരുടെ അനുഗ്രഹം തേടിയും യുവാക്കളുമായി വികസന കാര്യങ്ങൾ ചർച്ച ചെയ്തുമാണ് സ്ഥാനാർത്ഥി മുന്നേറുന്നത്. നഗരസഭാ പ്രദേശത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് വോട്ടുറപ്പിക്കുന്നത്.















