കോട്ടയം: പാലാ: സാഹസികത പരീക്ഷിച്ചു നോക്കാൻ താൽപര്യം കാട്ടുന്ന നമ്മൾ പക്ഷേ ലഹരി എന്ന സാഹസിക പരീക്ഷണത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ജോസ് കെ മാണി എംപി.” സ്പോർട്ട്സ് ആണ് ലഹരി” എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന കായിക വകുപ്പ് മന്ത്രി അബ്ദു റഹ്മാൻ നേതൃത്വം നൽകി മെയ് 5 ന് കാസർഗോഡുനിന്ന് ആരംഭിച്ച കിക്ക് ഡ്രഗ്സ് സന്ദേശ യാത്രയുടെ കോട്ടയം ജില്ലാതല പര്യടനം ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ‘
കോട്ടയം ജില്ലാ സ്പോർട്ട് കൗൺസിലിന്റെ നേതൃത്വത്തിൽ രാവിലെ 6 മണിയ്ക്ക് ചേർപ്പുങ്കൽ കവലയ്ക്ക് സമീപമുള്ള മാർസ്ലീവാ ഷോപ്പിങ്ങ് കോംപ്ലക്സിന് മുന്നിൽ നിന്ന് കായിക താരങ്ങളും, പൊതുജനങ്ങളും, ജനപ്രതിനിധികളും നേതൃത്വം നൽകുന്ന മാരത്തോൺ ജോസ് കെ മാണി എം. പി ഫ്ളാഗ് ഓഫ് ചെയ്തു.
പങ്കെടുക്കാൻ എത്തിയവർക്ക് ലഹരി വിരുദ്ധ സന്ദേശം പതിച്ച ടീഷർട്ടുകൾ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ വകയായി നൽകുകയുണ്ടായി. മാരത്തോണിന് മുന്നോടിയായി വാം അപ്പിനുള്ള സൂംമ്പ ഡാൻസ് പങ്കെടുത്തവർക്ക് ആവേശമായി.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു ഗുരുക്കൾ, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ. തങ്കച്ചൻ മാത്യു, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി മായാദേവി, എം.പി. കൃഷണൻ നായർ, സിബി അഴകൻ പറമ്പിൽ ‘പ്രശാന്ത് , ജ്യോതി ലക്ഷ്മി, ഷൈല ബാബു,രവീന്ദ്രൻ പാലാഴി,സുനിത സാബു തുടങ്ങിയവർ സംബന്ധിച്ചു
രാവിലെ 8 മണിയോടുകൂടി പേരൂർ കവലയിൽ എത്തിച്ചേരുന്ന മാരത്തോണിനെയും ലഹരി വിരുദ്ധ സന്ദേശ യാത്രയെയും സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.