കടനാട്: കടനാട് പഞ്ചായത്തിലെ കൊടുമ്പടിയിൽ പുതിയ അംഗൻവാടി ഉദ്ഘാടനം ചെയ്തു. ജോസ് കെ. മാണി എം.പി. ഉദ്ഘാടനം നിർവഹിച്ചു. കൊടുമ്പടിയിൽ നടന്ന ചടങ്ങിൽ, സ്ഥലം സൗജന്യമായി നൽകിയ ഗീതാ മോഹൻ തോപ്പിലിനെ എം.പി. അഭിനന്ദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, മറ്റ് പഞ്ചായത്ത് മെമ്പർമാർ, സി.ഡി.എസ്. ചെയർപേഴ്‌സൺ പുഷ്പ റെജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ ഉന്നമനത്തിന് അംഗൻവാടി പോലുള്ള സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു.













