ബജറ്റിലൂടെ കേന്ദ്ര സർക്കാർ കേരളത്തോട് കാണിച്ചത് പൂർണ അവഗണനയെന്ന് ജോൺ ബ്രിട്ടാസ് എംപി. ആദായ നികുതിയിളവ് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ന് ബജറ്റ് അവതരിപ്പിക്കുമ്പോൾ രണ്ട് പരിഗണന മാത്രമായിരുന്നു ധനമന്ത്രിക്ക് ഉണ്ടായിരുന്നത്. സർക്കാരിനെ താങ്ങി നിർത്തുന്ന ബിഹാറിലെ ജെഡിയുവിനെ തൃപ്തിപ്പെടുത്തുക എന്നതായിരുന്നു ഒന്ന്. മറ്റൊന്ന് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപിച്ച ഇളവാണ്.