ലഹരിക്ക് അടിമപ്പെട്ട അനേകരെ ക്രിസ്തുവിലേക്ക് നയിച്ച മദർ എൽവീര നിത്യതയില്‍

spot_img

Date:

റോം: ലഹരിക്ക് അടിമപ്പെട്ടവരുടെ മോചനത്തിനു വേണ്ടി ശക്തമായ ഇടപെടല്‍ നടത്തി ഏറെ ശ്രദ്ധ നേടിയ കത്തോലിക്ക സന്യാസിനി മദർ എൽവീര പെട്രോസി നിത്യതയില്‍.

ഓഗസ്റ്റ് മൂന്നാം തീയതി ഇറ്റലിയിലെ സലൂസോയിൽവെച്ചായിരുന്നു അവരുടെ അന്ത്യം. ലഹരിക്ക് അടിമപ്പെട്ടവരുടെ മോചനത്തിനു വേണ്ടി 1983-ല്‍ സിസ്റ്റര്‍ ആരംഭിച്ച കമ്മ്യൂണിറ്റോ സെനാക്കോളോ എന്ന സ്ഥാപനത്തിന് ഇന്നു ഇരുപതോളം രാജ്യങ്ങളിൽ എഴുപത്തിരണ്ടോളം ശാഖകളാണുള്ളത്. പങ്കുവെക്കലിലൂടെയും, ജോലിയിലൂടെയും, പ്രാർത്ഥനയിലൂടെയും, അച്ചടക്കത്തിലൂടെയും ഒരു പുതുജീവൻ നൽകുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിറ്റോ സെനാക്കോളോ. മദർ എൽവീര ഇതിനെ “സ്കൂൾ ഓഫ് ലൈഫ്” എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

1973ൽ ഇറ്റലിയിലെ സോറയിൽ ജനിച്ച റീത്ത, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജിയന്ന ആൻടൈഡ് തോററ്റ് സന്യാസിനി സമൂഹത്തില്‍ പരിശീലനത്തിനു വേണ്ടി പ്രവേശിച്ച ഘട്ടത്തിലാണ് എൽവീര എന്ന പേര് സ്വീകരിച്ചത്. ഏകദേശം 27 വയസ്സ് പ്രായമുള്ള സമയത്താണ് ലഹരിക്ക് അടിമപ്പെട്ടവർക്ക് വേണ്ടി സേവനം ചെയ്യാൻ അവർക്ക് ആഗ്രഹം തോന്നുന്നത്. ദൈവത്തോടുള്ള സ്നേഹത്തിലും, കത്തോലിക്കാ വിശ്വാസത്തിലും അടിസ്ഥാനമിട്ടാണ് ഓരോ ചുവടും മദർ എൽവീര മുന്നോട്ടുവെച്ചത്. മദർ എൽവീര സ്ഥാപിച്ച കമ്മ്യൂണിറ്റോ സെനാക്കോളോയുടെ ഓരോ കേന്ദ്രങ്ങളിലും വിശുദ്ധ കുർബാന അർപ്പണവും ദിവ്യകാരുണ്യ ആരാധനയും, ജപമാല പ്രാർത്ഥനയും അനുദിനം നടക്കുന്നുണ്ട്. ഇവിടെയെല്ലാം വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിക്കും പ്രാധാന്യം നൽകുന്നുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related