നമുക്ക് ആ വാക്ക് ധ്യാനിക്കാം: ഓർക്കണമേ. ഓർക്കുക (ricordare) എന്നതിൻ്റെ അർത്ഥം ‘ഹൃദയത്തിലേക്കു തിരികെ കൊണ്ടുവരണമേ (cor),’ ഹൃദയത്തിൽ വഹിക്കണമെ. യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട ആ മനുഷ്യൻ അവൻ്റെ അതിവേദന ഒരു പ്രാർത്ഥനയായി മാറ്റിയെടുത്തു: ‘യേശുവേ, നിന്റെ ഹൃദയത്തിൽ എന്നെ വഹിക്കേണമേ.’ അവൻ്റെ വാക്കുകൾ ആശങ്കയോ പരാജയമോ അല്ല, മറിച്ച് പ്രതീക്ഷയാണ് പ്രതിഫലിപ്പിക്കുന്നത്.
അവസാന നിമിഷത്തിൽ ശിഷ്യനായി തീർന്ന ഈ കുറ്റവാളി, ഒരു കാര്യം മാത്രമേ ആഗ്രഹിച്ചുള്ളു: സ്വീകരിക്കപ്പെടുന്ന ഒരു ഹൃദയം കണ്ടെത്തണം. മരണത്തിനു മുന്നിൽ നിസഹായനായി നിൽക്കുമ്പോൾ അവന് അതുമാത്രം മതിയായിരുന്നു. പാപിയുടെ പ്രാർത്ഥന കർത്താവു കേട്ടു, അവൻ എപ്പോഴും ചെയ്യുന്നതുപോലെ, അന്ത്യംവരെയും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision