തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ കംബോഡിയയില്‍ നിന്നു ഇതാദ്യമായി ജെസ്യൂട്ട് വൈദികന്‍ അഭിഷിക്തനായി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നു ഫ്നോം പെന്നിലെ അപ്പസ്തോലിക വികാരിയായ മോണ്‍. ഒലിവിയര്‍ ഷ്മിത്തായിസ്ലറില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച ഫാ. ഡാമോ ചുവോറിലൂടെയാണ് രാജ്യത്തിന് ആദ്യമായി ജെസ്യൂട്ട് സമൂഹാംഗമായ വൈദികനെ ലഭിച്ചിരിക്കുന്നത്. പിയറെ സുവോണ്‍ ഹാങ്ങ്ളി തുടങ്ങിയവര്‍ക്ക് പുറമേ 75 വൈദികരും, ആയിരത്തിയഞ്ഞൂറോളം വിശ്വാസികളും തിരുപ്പട്ട സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.2000-ല്‍ തന്റെ പതിനാറാമത്തെ വയസ്സില്‍ മാമ്മോദീസ സ്വീകരിച്ച ഡാമോ ഫിലിപ്പീന്‍സിലെ ക്യൂസോണ്‍ നഗരത്തിലെ ജെസ്യൂട്ട് നൊവീഷ്യേറ്റിലാണ് വൈദീക പഠനം ആരംഭിച്ചത്.2006-ല്‍ ബിരുദം നേടിയ ശേഷമാണ് അദ്ദേഹം ഒരു മുഴുവന്‍ സമയ മിഷ്ണറിയായതെന്നും ഫാ. ആല്‍ബര്‍ട്ടോ കാക്കാരോ അനുസ്മരിച്ചു.കംബോഡിയയിലെ ആകെ ജനസംഖ്യയുടെ 7 ശതമാനത്തിലാണ് ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ആനിമിസ്റ്റുകൾ, ബഹായികൾ, ജൂതന്മാർ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിവിധ മതവിഭാഗങ്ങളുള്ളത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision