യുദ്ധത്തിന്റെ ദുരിതത്തില്‍ ജീവിതം വഴിമുട്ടിയ ക്രൈസ്തവര്‍ക്ക് ക്രിസ്തുമസ് കാലത്ത് ആശ്വാസം പകര്‍ന്നുകൊണ്ട് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല ഗാസ സന്ദര്‍ശിച്ചു. ഹോളിഫാമിലി ദേവാലയത്തില്‍വെച്ച് മുന്‍കൂറായി ക്രിസ്തുമസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച പാത്രിയാര്‍ക്കീസ് വിശുദ്ധ കുര്‍ബാനക്ക് ശേഷം ക്രിസ്തുമസ്സ് ട്രീയും പുല്‍ക്കൂടും ആശീര്‍വദിച്ചു.
വിശുദ്ധ കുര്‍ബാനക്കിടെ മൂന്ന് കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, മൂന്ന് കുട്ടികള്‍ വിശ്വാസ സ്ഥിരീകരണവും നടത്തി. വിശുദ്ധ കുര്‍ബാനക്ക് ശേഷം കുടുംബ സന്ദര്‍ശനം നടത്തിയ പാത്രിയാര്‍ക്കീസ്, രോഗികളേയും വികലാംഗരേയും സന്ദര്‍ശിക്കുകയും, വിശുദ്ധ പോര്‍ഫിരിയൂസ് ദേവാലയത്തില്‍ മെഴുകുതിരി കത്തിച്ചു പ്രാദേശിക ക്രിസ്ത്യന്‍ സമൂഹവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision