ജെറുസലേമിൽ അർമേനിയൻ ക്രൈസ്തവരുടെ സ്ഥലം ഏറ്റെടുക്കാൻ ശ്രമം:

Date:

ഇവർ തിങ്ങിപ്പാർക്കുന്ന പഴയ ജെറുസലേം നഗരത്തിലെ പ്രദേശത്തെ അർമേനിയൻ ക്വാർട്ടർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഓട്ടോമൻ തുർക്കികളാണ് അതിർത്തി നിശ്ചയിച്ചു നൽകിയത്. എന്നാൽ ഇപ്പോൾ അർമേനിയൻ ക്രൈസ്തവരുടെ കൈവശമുള്ള ഇരുപത്തിയഞ്ച് ഏക്കറോളം ഭൂമി ആഡംബര ഹോട്ടൽ തുടങ്ങാൻ പാട്ടത്തിന് ഏറ്റെടുക്കാനുള്ള ശ്രമമാണ് വിവാദമായി മാറിയിരിക്കുന്നത്. ജെറുസലേമിലെ അർമേനിയൻ സഭയുടെ തലവൻ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാട്ടം നൽകാമെന്ന് സമ്മതിക്കുന്ന ഒരു കരാറിൽ ഒപ്പുവെച്ചിരുന്നു.

എന്നാൽ സർവ്വേ ഓഫീസർമാർ പ്രദേശത്ത് എത്തിയ സമയത്താണ് തങ്ങൾ ഈ വിവരമറിയുന്നതെന്ന് അർമേനിയൻ വിശ്വാസി സമൂഹം പ്രതികരിച്ചു. താൻ കബളിപ്പിക്കപ്പെട്ടുവെന്നും, പാട്ടക്കരാർ റദ്ദാക്കാൻ ഉള്ള ശ്രമം ആരംഭിച്ചതായും അർമേനിയന്‍ സഭയുടെ ജെറുസലേമിലെ തലവൻ വിശ്വാസി സമൂഹത്തോട് വെളിപ്പെടുത്തി. കരാറിന് രൂപം നൽകുന്നതിന് വേണ്ടി പ്രവർത്തിച്ച വൈദികനെ സഭാ സിനഡ് മെയ് മാസം പൗരോഹിത്യത്തിൽ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാൽ നിയമ പോരാട്ടം നിലനിൽക്കുന്നതിനിടയിൽ തന്നെ സ്ഥലം ഏറ്റെടുക്കാൻ വന്നവർ ബുൾഡോസറുകളുമായി സ്ഥലത്ത് എത്തുകയും അവിടെയുള്ള കാറുകൾ പാർക്ക് ചെയ്യുന്ന സ്ഥലം തകർത്തുകളയാൻ ശ്രമം നടത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...