നീതിയും സത്യവും അനുസരിച്ച് തീരുമാനങ്ങൾ എടുക്കുകയും പൊതുനന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്നതിന് ലോകനേതാക്കളെയും രാഷ്ട്രങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്നവരെയും പരിശുദ്ധ ദൈവമാതാവ് നയിക്കട്ടെ, പാത്രിയാർക്കീസ് കർദ്ദിനാൾ പിത്സബാല്ല.
നരകുലം സമാധാനസരണിയിൽ നിന്നകന്നിരിക്കയാണെന്നും സമീപകാലദുരന്തങ്ങളിലും യുദ്ധം ജീവനെടുത്ത ദശലക്ഷക്കണക്കിനാളുകളുടെ ത്യാഗങ്ങളിലും നിന്ന് പാഠം പഠിച്ചിച്ചിട്ടില്ലെന്നും ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബാത്തിസ്ത പിത്സബാല്ല.
വിശുദ്ധ നഗരത്തെ പരിശുദ്ധ കന്യകാമറിയത്തിൻറെ അമലോത്ഭവഹൃദയത്തിന് ഞായറാഴ്ച (29/10/23) സമർപ്പിച്ചുകൊണ്ട് നടത്തിയ പ്രാർത്ഥനയിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
പോരാട്ടങ്ങൾക്കും ബലഹീനതകൾക്കുമിടയിലും തിന്മയുടെയും യുദ്ധത്തിൻറെയുമായ അനീതിയുടെ നിഗൂഢതയുടെ മദ്ധ്യത്തിലും ദൈവം തൻറെ ജനത്തെ ഒരിക്കലും കൈവിടില്ലെന്നും അവരെ സ്നേഹത്തോടെ നോക്കുന്നുവെന്നും പരിശുദ്ധ അമ്മ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും അവൾ തൻറെ വിമലഹൃദയത്തെ സഭയ്‌ക്കും അഖിലമനുഷ്യരാശിക്കും അഭയകേന്ദ്രമാക്കുകയും ചെയ്യുന്നുവെന്നും പാത്രിയാർക്കീസ് കർദ്ദിനാൾ പിത്സബാല്ല പ്രസ്താവിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision