ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന “വലതു വശത്തെ കള്ളൻ ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ
ആരംഭിച്ചു.ഇടപ്പള്ളി ത്രീ ഡോട്ട്സ് ഫിലിം സ്റ്റുഡിയോയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ജോജു ജോർജ് ആദ്യ ക്ലാപ്പടിച്ചു.