ജൂനിയര്‍ ചേംബര്‍ ഓഫ് ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണ്‍ ഇന്ത്യന്‍ പുരസ്‌ക്കാരത്തിനായി പൊളിറ്റിക്കല്‍/ലീഗല്‍/ ഗവണ്‍മെന്റ് അഫയേഴ്‌സ് കാറ്റഗറിയില്‍ (ദേശീയതലം) അഡ്വ.ചാണ്ടി ഉമ്മന്‍ എം.എല്‍.എയെ തെരഞ്ഞെടുത്തു. പുതുപ്പള്ളി എം.എല്‍.എ എന്ന നിലയിലും രാഷ്ട്രീയത്തിലുപരിയായി ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ എന്ന സംഘടനയിലൂടെ നടത്തുന്ന ജനോപകാരപ്രദമായ വിവിധ സാമൂഹിക – സാംസ്‌കാരിക – ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും കായിക മേഖലയുടെയും വിദ്യാഭ്യാസ മേഖലയുടെയും
ഉന്നമനത്തിനായി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെയും അതോടൊപ്പം സാര്‍വ്വദേശീയ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടതും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ വച്ച് നടത്തപ്പെട്ടതുമായ സര്‍വ്വമത സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച ജനറല്‍ കണ്‍വീനര്‍ എന്ന നിലയിലും നടത്തിയ സ്തുത്യര്‍ഹ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അവാര്‍ഡിനായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ യെ തിരഞ്ഞെടുത്തതെന്ന് ജെ.സി.ഐ നാഷണല്‍ പ്രസിഡന്റ് ജെഎഫ്.എസ് അഡ്വ: സി.ആര്‍.രാകേഷ് ശര്‍മ്മ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision