ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണം: മാർ പോളി കണ്ണൂക്കാടൻ 

Date:

ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പി​ന്നാ​ക്കാ​വ​സ്ഥ പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നു ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ

. ഇ​രി​ങ്ങാ​ല​ക്ക​ട രൂ​പ​ത ക്രി​സ്തീ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ സ​മി​തി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്രൈ​സ്ത​വ​രു​ടെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് 2021 ന​വം​ബ​റി​ൽ ജ​സ്റ്റി​സ് ബെ​ഞ്ച​മി​ൻ കോ​ശി അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ക​മ്മീ​ഷ​നെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്.

ര​ണ്ടു​വ​ർ​ഷ​ത്തെ പ​ഠ​ന​ത്തി​നും ച​ർ​ച്ച​ക​ൾ​ക്കും ശേ​ഷം ആ​റു​ല​ക്ഷ​ത്തോ​ളം നി​വേ​ദ​ന​ങ്ങ​ൾ ക​മ്മി​ഷ​നു മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചു. ക്രൈ​സ്ത​വ​രു​ടെ 500 ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ക​മ്മീ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു ക​ഴി​ഞ്ഞ മേ​യി​ൽ കൈ​മാ​റി​യി​ട്ടും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കു​ക​യോ തു​ട​ർ​പ​ഠ​ന​ങ്ങ​ളോ ന​ട​പ​ടി​ക​ളോ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നു സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.ക്രൈ​സ്ത​വ​ർ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട സ്കോ​ള​ർ​ഷി​പ്പു​ക​ൾ അ​ന്യാ​യ​മാ​യി കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ ന്യൂന​പ​ക്ഷ സ​മി​തി ചെ​യ​ർ​മാ​ൻ രൂ​പ​താ വി​കാ​രി ജ​ന​റാ​ൽ മോ​ണ്‍. വി​ൽ​സ​ൻ ഈ​ര​ത്ത​റ, ഡ​യ​റ​ക്ട​ർ ഫാ. ​നൗ​ജി​ൻ വി​ത​യ​ത്തി​ൽ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൽ​ബി​ൻ പു​ന്നേ​ലി​പ​റ​മ്പി​ൽ, പ്ര​സി​ഡ​ന്‍റ് ഇ.​ടി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...