ജെറുസലേമിൽ ക്രിസ്ത്യാനികൾക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിച്ച് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെർസോഗ്
ഇത് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ വിശ്വാസത്തിന്റെ കേന്ദ്രമായ വിശുദ്ധ സ്ഥലങ്ങൾക്കും ഇസ്രായേലിലെ വൈദികര്‍ക്കെതിരായും നടക്കുന്ന ചെറുതും വലുതുമായ അക്രമത്തെ പൂർണ്ണമായും അപലപിക്കുന്നുവെന്നും സയണിസ്റ്റ് ദർശകനായ തിയോഡോർ ഹെർസലിന്റെ സംസ്ഥാന അനുസ്മരണ ചടങ്ങിൽ ഹെർസോഗ് പറഞ്ഞു.
പള്ളികളും സെമിത്തേരികളും അശുദ്ധമാക്കുന്നതു ഉൾപ്പെടെയുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ഇത് അവസാനിപ്പിക്കാൻ ഇസ്രായേൽ രാഷ്ട്രം പ്രതിജ്ഞാബദ്ധമാണ്. വിപരീതമായ ഈ യാഥാർത്ഥ്യം അവസാനിപ്പിക്കാൻ നിയമ നിർവ്വഹണ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തും. ആക്രമണം തങ്ങൾക്ക് തികച്ചും അപമാനവുമാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision