ഡല്‍ഹി ജംഗ്പുരയിലെ മദ്രാസി ക്യാംപ് ഒഴിപ്പിച്ചതിന് പിന്നാലെ നൂറിലധികം കുടുംബങ്ങള്‍ ഇപ്പോഴും തെരുവുകളില്‍. 350 കുടുംബങ്ങളില്‍ ഫ്‌ലാറ്റ് കിട്ടിയത് 189 കുടുംബങ്ങള്‍ക്ക് മാത്രമാണ്. പുനരധിവാസം നല്‍കിയത് നിലവിലെ താമസസ്ഥലത്തു നിന്നും 50 കിലോമീറ്റര്‍ അകലെയെന്നാണ്
പരാതി. ഫ്‌ലാറ്റ് വാസയോഗ്യമല്ലെന്ന് കുടുംബങ്ങള്‍ ആരോപിക്കുന്നു. ഫ്‌ലാറ്റ് ലഭിച്ചവരും ദുരിതത്തിലാണ്. ഡല്‍ഹിയിലെ മിനി തമിഴ്‌നാടായാണ് ജംഗ്പുരയിലെ മദ്രാസി ക്യാംപ് അറിയപ്പെടുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ തമിഴ്‌നാട്ടില്‍ നിന്നും കുടിയേറി ഡല്‍ഹിയില്‍
എത്തിയവരാണ് ഇവിടെ താമസിക്കുന്നത്. എന്നാല്‍ ഇന്ന് അവിടെ അങ്ങനെയൊരു മദ്രാസി ക്യാമ്പില്ല.ഭൂമി കയ്യേറ്റം ആരോപിച്ച് മദ്രാസി ക്യാമ്പ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. പുനരധിവാസം ലഭിക്കാത നൂറിലധികം കുടുംബങ്ങള്‍ വഴിയാധാരമായി.













