സമ്പൂർണ്ണ കുടിവെളള ഗ്രാമമാകുന്നു

Date:

കരൂർ: സമ്പൂർണ്ണ കുടിവെളള ഗ്രാമമാകുന്നു. 71.39 കോടിയുടെ ജൽ ജീവൻ മിഷൻ പദ്ധതി നിർമ്മാണോദ് ഘാടനം 11ന് ശനി യാഴ്ച . പാലാ:ശുദ്ധമായ കുടിവെള്ളം പൈപ്പു കണക്‌ഷനിലൂടെ എല്ലാ ഗ്രാമീണ വീടുകളിലും ഉറപ്പു വരുത്തുന്ന ജൽ ജീവൻ മിഷന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി കരൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന 71.39 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഔപചാരികമായ നിർമ്മാണോദ്ഘാടനം ശനിയാഴ്ച (11.11.2023 ) നടത്തപ്പെടുകയാണ്. വലവൂർ സർവ്വീസ് സഹകരണ ബാങ്ക് കൺവെൻഷൻ സെന്ററിൽ രാവിലെ പത്തരയ്ക്ക് ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്‌റ്റ്യൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും. മാണി സി കാപ്പൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ജോസ് കെ മാണി എം.പി.യും ജൽ ജീവൻ മിഷൻ – സാമൂഹിക ബോധന യജ്ഞത്തിന്റെ ഉദ്ഘാടനം തോമസ് ചാഴി കാടൻ എം.പി യും നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. കേരള വാട്ടർ അതോറിറ്റി ടെക്നിക്കൽ ബോർഡംഗം ജി.ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിക്കും ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഷാജി പാമ്പൂരി, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വർഗീസ് മുണ്ടത്താനം, കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം കെ.ജെ. ഫിലിപ്പ് കുഴികുളം, സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ് , ജനപ്രതിനിധികളായ ലിസമ്മ ബോസ്, പ്രിൻസ് അഗസ്റ്റ്യൻ, വൽ സമ്മ തങ്കച്ചൻ , അഖില അനിൽകുമാർ ,ഷീലാ ബാബു, സീനാ ജോൺ , ആനിയമ്മ ജോസ് , മോളി ടോമി,ലിന്റൺ ജോസഫ് , സ്മിത ഗോപാലകൃഷ്ണൻ , ലിസമ്മ ടോമി, പ്രേമകൃഷ്ണ സ്വാമി, അനസ്യാ രാമൻ, ഗിരിജാജയൻ , സാജു വെട്ടത്തേട്ട് , ജില്ലാ ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറി അനിൽ രാജ്, ഐ.എസ്.എ പ്ലാറ്റ്ഫോം ജില്ലാ ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ , വിവിധ സഹകരണ സംഘം പ്രസിഡന്റുമാരായ സുരേഷ .എൻ , ടോമി എൻ ജേക്കബ് , ജയകുമാർ പി.എസ്, സുഭാഷ്. മുടിക്കുന്നേൽ, രാഷ്ട്രീയ പാർടി നേതാക്കളായ കുഞ്ഞുമോൻ മാടപ്പാട്ട്, ജിൻസ് ദേവസ്യാ, സജി.എൻ.റ്റി, പയസ് മാണി, ജയകുമാർ .സി.എൻ, കെ.എസ്.രമേശ് ബാബു, ജോസ് കെ.ജെ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. പദ്ധതിക്കായി പത്തു സ്ഥലം സൗജന്യ നിരക്കിൽ നൽകിയ ബേബി തോമസ് പാലാത്തൊടുകയിലിനേയും ഐ.എസ്.എ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയേയും തദവസരത്തിൽ ആദരിക്കുന്നതാണ്. കെ.എം.മാണിസാർ ധനകാര്യ മന്ത്രിയായിരിക്കേ പാലാ ബിഷപ്പ് ഹൗസിന് പിന്നിലായി മീനച്ചിലാറ്റിൽ കേരള വാട്ടർ അതോറിറ്റി നിർമ്മിച്ച കിണറിനെ അടിസ്ഥാനപ്പെടുത്തിയാണ് കരൂർ ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകൾക്കും
111T ക്കുമായി പ്രതിദിനം ആറു ദശലക്ഷം ലിറ്റർ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുവാനുള്ള ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നത്. ചെറുകിട കുടിവെള്ള പദ്ധതികളുടെ വിപുലീകരണത്തിനായി ഒന്നര കോടി രൂപയുടെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസിയെന്ന ജലനിധിയും നടപ്പിലാക്കുന്നുണ്ട്. കരൂർ പഞ്ചായത്തിന്റെ 71.39 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർവ്വഹണ ഏജൻസി കേരള വാട്ടർ അതോറിറ്റിയും നിർവ്വഹണ സഹായ ഏജൻസി പാലാ രൂപതയുടെ സാമൂഹിക പ്രവർത്തന സംഘടനയായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുമാണ്. കരൂർ ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകൾക്കും പൈപ്പു കണക്ഷൻ കൊടുക്കുന്നതിനൊപ്പം ചെറുകിട കുടിവെള്ള പദ്ധതികളുടെ ടാങ്കുകളിലേക്കും ആവശ്യാനുസരണം ബൾക്ക് വാട്ടർ പർച്ചെയ്സ് എന്ന വിധം കുടിവെള്ളം ലഭ്യമാക്കാൻ സമഗ്ര ജൽ ജീവൻ പദ്ധതിയിലൂടെ കഴിയും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, വൈസ് പ്രസിഡന്റ് ബെന്നി വർഗ്ഗീസ് മുണ്ടത്താനം, പി.എസ്.ഡബ്ലിയു.എസ്.ജൽ ജീവൻ പ്രോജക്ട് ഓഫീസർമാരായ ഷീബാ ബെന്നി, എബിൻ ജോയി തുടങ്ങിയവർ സംബന്ധിച്ചു. 08.11.2023. പാലാ.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മുനമ്പത്ത് വഖഫിനെതിരെ പ്രതിഷേധം

മുനമ്പത്ത് വഖഫ് ബോർഡിനെതിരെ പ്രതിഷേധവുമായി സമരസമിതി. വഖഫ് ബോർഡിന്റെ കോലം കടലിൽ...

തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

അശ്രദ്ധമായി മരം മുറിച്ചു അപകടം വരുത്തിയതിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്....

ശബരിമലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരുക്കേറ്റു

ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. തലയ്ക്ക്...

ഹെയർ ഡ്രയറിൽ സ്ഫോടക വസ്തു ഘടിപ്പിച്ച് കൊലപാതക ശ്രമം

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റുപോയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്‌....