രാമപുരം റോട്ടറി ക്ലബ്ബിന്റെ കരുതലിൽ എസ് എച്ച് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ ഇനി സവാരി സൈക്കിളിൽ
രാമപുരം : വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും സൈക്കിൾ സവാരിക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ രാമപുരം എസ് എച്ച് ഗേൾസ് ഹൈസ്കൂൾ നടപ്പിലാക്കുന്ന “ജൈത്രം” പദ്ധതിക്ക് വർണ്ണാഭമായ തുടക്കം. രാമപുരം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ സ്കൂളിലെ 500 കുട്ടികളെയും സുരക്ഷിത സൈക്കിൾ യാത്രയ്ക്ക് പ്രാപ്തരാക്കും.
സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിൽ വരുത്തുന്ന ഈ പദ്ധതിയിലേക്ക് ആവശ്യമായ മുഴുവൻ സൈക്കിളുകളും സ്പോൺസർ ചെയ്തിരിക്കുന്നത് രാമപുരം റോട്ടറി ക്ലബ്ബാണ്. റോട്ടറി ക്ലബ് പ്രസിഡണ്ട് കുര്യാക്കോസ് മാണിവേലിലിന്റെ അധ്യക്ഷതയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ റോട്ടറി ക്ലബ് ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ജോസ് അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
രാമപുരം ഗ്രാമപഞ്ചായത്ത് മെമ്പർ ലിസമ്മ മത്തച്ചൻ, രാമപുരം റോട്ടറി ക്ലബ് സെക്രട്ടറി ബിനു മാണിമംഗലം, മേജർ ജോസഫ് വാണിയപ്പുര, ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ റോസ് സി എം സി തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision