നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണയത്തിൽ ആശയക്കുഴപ്പമില്ലെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്. മുഴുവൻ രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലം. പിവി അൻവർ ഉയർത്തിയ
രാഷ്ട്രീയ ചോദ്യങ്ങൾ ചർച്ച ചെയ്യപ്പെടും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരിഗണിക്കുന്ന പേരുകളിൽ ഒരാളാണ് ജോയ്. മിന്നുന്ന വിജയം നേടുന്നതിനുവേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും
പൂര്‍ത്തിയായിരുന്നു. തിരഞ്ഞെടുപ്പ് നേരത്തേ വരുമെന്നും കാലവര്‍ഷം വൈകുമെന്നുമായിരുന്ന പ്രതീക്ഷ. പക്ഷേ, രണ്ടും തിരിച്ചാണ് സംഭവിച്ചതെന്നും ജോയ് പ്രതികരിച്ചു.