ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളായ മൈക്കോള ബൈചോക്ക് സിഎസ്ആർ പൗരോഹിത്യം സ്വീകരിച്ചിട്ട് 20 വര്‍ഷം. പൗരസ്ത്യസഭയായ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക
സഭാംഗമായ കർദ്ദിനാള്‍ മൈക്കോള തിരുപ്പട്ടം സ്വീകരിച്ചതിന്റെ ഇരുപതാം വാര്‍ഷികം ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് ലളിതമായി ആചരിച്ചത്. പത്രോസിന്റെ അടുത്ത പിൻഗാമിയെ
തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാൾ ഇലക്ടർ കൂടിയാണ് മൈക്കോള ബൈചോക്ക്.