1990 മുതൽ കടൽ മാർഗം നടത്തിയ കുടിയേറ്റത്തിനിടെ ജീവൻ നഷ്ടപെട്ട ഏകദേശം 65000 ഓളം ആളുകളെ സ്മരിച്ചു ജൂൺ 22 ന് റോമിലെ സാന്താ മരിയ ഇൻ ത്രസ്തേവെരെ ബസിലിക്കയിൽ പ്രത്യേക പ്രാർത്ഥനകളും സമ്മേളനവും നടത്തും.
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ജൂൺ 20 ലോക അഭയാർത്ഥി ദിനത്തോടനുബന്ധിച്ച് ഇറ്റലിയിലെ കത്തോലിക്കാസഭ കുടിയേറ്റക്കാരായി എത്തിയ ആളുകളെ പ്രത്യേകം സ്മരിച്ചു കൊണ്ട് പ്രാർത്ഥനാദിനം ആചരിക്കുന്നു. വളരെ പ്രത്യേകമായി കുടിയേറ്റ ശ്രമത്തിനിടെ കടലിൽ ജീവൻ ഹോമിച്ച ഏകദേശം 65000 ഓളം ആളുകളെ പ്രത്യേകമായി ഓർക്കുകയും, അവർക്കുവേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്യും. റോമിലെ സാന്താ മരിയ ഇൻ ത്രസ്തേവെരെ ബസിലിക്കയിൽ വച്ച് ജൂൺ 22 വ്യാഴാഴ്ച്ച വൈകുന്നേരം ആറു മുപ്പതിനാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ചടങ്ങുകൾക്കും, അനുസ്മരണ പരിപാടികൾക്കും കത്തോലിക്കാ സഭയുടെ ഉപവിപ്രവർത്തന ശാഖയായ സാന്ത് എജിദിയോ സമൂഹം നേതൃത്വം നൽകും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision