ക്രിസ്ത്യാനിയുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ലെയോ പതിനാലാമൻ മാർപാപ്പയുടെ പന്തക്കുസ്താ തിരുനാള്‍ സന്ദേശം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ
അന്താരാഷ്ട്ര തീർത്ഥാടകർക്കൊപ്പമാണ് പാപ്പ ഇന്നലെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കിയത്. എല്ലാവരുടെയും ഹൃദയങ്ങളിലും മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലും
രാഷ്ട്രങ്ങൾക്കിടയിലും അതിർത്തികൾ തുറക്കാൻ യേശുവിന്റെ അനുയായികളെ അഭിഷേകം ചെയ്യുകയും സുഖപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത് ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയായ പരിശുദ്ധാത്മാവാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.