പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരബന്ധമുള്ള 2 പേരെ എൻ ഐ എ ചോദ്യം ചെയ്തു. നിസാർ അഹമ്മദ്, മുഷ്താഖ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. 2023 ലെ ഭീകരാക്രമണ കേസിൽ
ജയിലിലാണ് ഇരുവരും. ജമ്മുവിലെ കോട്ട് ഭൽവാൽ ജയിലിൽ വച്ചാണ് ഇതുവരെയും ചോദ്യം ചെയ്തത്. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ നേരെത്തെ 2 ആക്രമണങ്ങളിൽ പങ്കെടുത്തതായി സൂചന ലഭിച്ചു.