പ്രത്യാശ നാം ധീരമായി ഏറ്റെടുക്കേണ്ടതായ ഒരു സാഹസമാണ്. അത് സാഹസങ്ങളുടെ സാഹസമാണ്.” പ്രത്യാശ ഒരു നിഗൂഢമായ പുണ്യമാണ്. ദൃഢവും ശാന്തവുമായ പുണ്യം. ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു സാധ്യതയല്ല നിർബന്ധമായ കാര്യമാണ്, ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ പ്രത്യാശയിൽ രക്ഷ എന്ന ചാക്രികലേഖനത്തിൽ പറയുന്നതുപോലെ പ്രത്യാശ എന്നത് നിഷ്ക്രിയമായ ഒരു ശുഭാപ്തിവിശ്വാസമല്ല.
നേരെമറിച്ച് നമ്മുടെ ജീവിതങ്ങളെ പരിവർത്തനപ്പെടുത്താനാവുന്ന കർമ്മനിരതമായ ഒരു പുണ്യമാണ്. പ്രത്യാശയുള്ളവൻ വ്യത്യസ്തനായി ജീവിക്കുന്നു. പ്രത്യാശിക്കുവാൻ സാധിക്കുന്നവന് പുതുജീവൻ്റെ ദാനം ലഭിക്കുന്നു.